നാശം വിതച്ച് മഹാമാരിക്കിടയിലെ പേമാരി; എറണാകുളത്തെ പല ഭാഗങ്ങളിലും മരം വീണ് വീടുകൾ ഭാഗികമായി തകർന്നു, 9 ജില്ലകളിൽ യെലോ അലേർട്
കൊച്ചി: (www.kvartha.com 13.07.2021) സംസ്ഥാനത്ത് ചൊവ്വാഴ്ചയും കനത്ത മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ യെലോ അലേർട് പ്രഖ്യാപിച്ചു. പുലർചെയുണ്ടായ ശക്തമായ കാറ്റിൽ എറണാകുളത്തെ പല ഭാഗങ്ങളിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കുന്നത്തുനാട്, തത്തപ്പിള്ളി എന്നിവിടങ്ങളിൽ മരം വീണ് പല വീടുകളും ഭാഗികമായി തകർന്നു. പുലർചെ 4.50-ഓടെയാണ് എറണാകുളത്ത് ശക്തമായ കാറ്റ് വീശിയത്. തത്തപ്പള്ളി, കരിങ്ങാംതുരുത്ത്, നീർക്കോട് പ്രദേശത്തും വീടുകൾ ഭാഗികമായി തകർന്നു. ഇവിടെ പലയിടത്തും വീടുകൾക്ക് മുകളിലേക്ക് മരം വീണാണ് കേടുപാട് പറ്റിയത്. കുന്നത്തുനാട് മണ്ഡലത്തിലെ വലമ്പൂർ, തട്ടാംമുകൾ , മഴുവന്നൂർ പ്രദേശങ്ങളിൽ മരം വീണ് നിരവധി വീടുകൾക്ക് കേടുപാടുകളുണ്ടായി.റോഡുകൾ ഗതാഗതം തടസപ്പെട്ടിട്ടുണ്ടെങ്കിലും ഫയർ ഫോഴ്സിന്‍റെ മൂന്ന് യൂണിറ്റുകളെത്തി, മരങ്ങൾ മുറിച്ചുമാറ്റുകയാണ്.
കോഴിക്കോട്ടും സമാന രീതിയായിരുന്നു. മലപ്പുറം പേരശ്ശന്നൂരിൽ ശനിയാഴ്ച പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.
കോഴിക്കോട്ടും സമാന രീതിയായിരുന്നു. മലപ്പുറം പേരശ്ശന്നൂരിൽ ശനിയാഴ്ച പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.
അതേസമയം സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ യെലോ അലർട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ആന്ധ്ര തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമർദത്തിന് പിന്നാലെ അറബിക്കടലിൽ തെക്കൻ ഗുജറാതിന് സമീപം പുതിയ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. 16-ാം തീയതി വരെ സംസ്ഥാനത്ത് മീൻ പിടുത്തത്തിന് വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. വടക്കൻ ജില്ലകളിലെല്ലാം ചൊവ്വാഴ്ച യെലോ അലർടാണ്. ഉച്ചയ്ക്ക് 1 മണി വരെ ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്. കക്കയം ഡാമിലെ ജലനിരപ്പ് ആശങ്കാജനകമല്ല. വടക്കൻ ജില്ലകളിൽ നാശനഷ്ടങ്ങളൊന്നും റിപോർട് ചെയ്യപ്പെട്ടിട്ടില്ല.
Keywords: News, Kochi, Kerala, State, Rain, Ernakulam, Yellow alert, Heavy wind and rain, Heavy wind and rain lash in Ernakulam, yellow alert issued 9 states.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment