അയല്‍വീട്ടില്‍പ്പോയി കളിച്ചതിന് മാതാവിന്റെ ക്രൂരത; 9 വയസുകാരിയെ തല്ലിച്ചതച്ച ശേഷം മെഴുകുതിരി ഉപയോഗിച്ച് കൈ പൊള്ളിച്ചു
ബെംഗളൂറു: (www.kvartha.com 10.07.2021) അയല്‍വീട്ടില്‍പ്പോയി കളിച്ചതിന് സ്വന്തം കുഞ്ഞിനോട് മാതാവിന്റെ ക്രൂരത. ഒന്‍പതുവയസുകാരിയെ തല്ലിച്ചതച്ച ശേഷം തിരി ഒപയോഗിച്ച് വലതു കൈ പൊള്ളിക്കുകയായിരുന്നു. കര്‍ണാടകയിലെ ബെംഗളൂറുവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുത്ത പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍ കുട്ടിയുടെ കൈയ്യിലേറ്റ പരിക്ക് പൊള്ളലേറ്റുണ്ടായതെന്ന് മനസിലാക്കിയ അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ജൂണ്‍ അവസാന വാരം നടന്ന സംഭവം കഴിഞ്ഞ ദിവസം വെളിച്ചത്തു വരികയായിരുന്നു. വീണ് പരിക്കേറ്റുവെന്ന് വിശദമാക്കിയാണ് കുട്ടിയുമായി 35കാരിയായ അമ്മ ആശുപത്രിയിലെത്തിയത്.
അമ്മ ജോലിക്ക് പോയ സമയത്ത് അയല്‍വീട്ടില്‍ കളിക്കാന്‍ പോയി. അമ്മ തിരികെ വരുമ്പോഴും കുട്ടി അയല്‍വീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു. ഇതില്‍ കുപിതയായ യുവതി കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്ന ശേഷം മര്‍ദിക്കുകയായിരുന്നു. മരക്കഷ്ണം കൊണ്ടായിരുന്നു ആദ്യം മര്‍ദനം. ഇതിന് പിന്നാലെ മെഴുകുതിരി ഉപയോഗിച്ച് പൊള്ളിക്കുകയായിരുന്നുവെന്ന് സംഭവത്തേക്കുറിച്ച് പെണ്‍കുട്ടി പൊലീസിനോട് വിശദമാക്കി. എന്നാല്‍ കുട്ടിയുടെ ആരോപണങ്ങള്‍ മാതാവ് നിഷേധിച്ചു.
Powered by Info News For You

Comments
Post a Comment