കോവിഡ് പ്രതിരോധ വാക്സിനെടുത്തതിന് പിന്നാലെ 9 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട കാഴ്ചശേഷി തിരിച്ചുകിട്ടി; അവകാശവാദവുമായി 70കാരി
മുംബൈ: (www.kvartha.com 07.07.2021) കോവിഡ് പ്രതിരോധ വാക്സിനെടുത്തതിന് പിന്നാലെ നഷ്ടപ്പെട്ട കാഴ്ചശക്തി തിരിച്ചു കിട്ടിയെന്ന് 70കാരി. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ ബെന്ദേര്‍വാടി സ്വദേശി മതുരാബായി ആണ് അവകാശവാദവുമായി എത്തിയത്.
ജൂണ്‍ 26നാണ് ഇവര്‍ കോവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ചത്. തൊട്ടടുത്ത ദിവസം കാഴ്ച തിരിച്ചുകിട്ടിയതായി ഇവര്‍ പറയുന്നു. അതേസമയം 40 ശതമാനം വരെ കാഴ്ച തിരികെ ലഭിച്ചിട്ടുമുണ്ട്. എന്നാല്‍, വാക്സിന്‍ സ്വീകരിച്ചതു മൂലമാണോ കാഴ്ച തിരികെ ലഭിച്ചതെന്ന കാര്യത്തില്‍ യാതൊരു ഔദ്യോഗിക സ്ഥിരീകരണവുമില്ല.
തിമിരം ബാധിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്ക് ഒമ്പത് വര്‍ഷം മുമ്പ് കാഴ്ച നഷ്ടപ്പെട്ടിരുന്നു. രണ്ട് കൃഷ്ണമണികളും വെള്ള നിറത്തിലാവുകയും ചെയ്തിരുന്നു. മതുരാബായിക്ക് കാഴ്ച തിരിച്ചുകിട്ടിയത് 'സീ ന്യൂസ്' ആണ് റിപോര്‍ട് ചെയ്യുന്നത്.
Powered by Info News For You

Comments
Post a Comment