ഹരിയാനയില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കും; 9 മുതല്‍ 12 വരെ ക്ലാസുകള്‍ ജൂലൈ 16ന്
ചണ്ഡീഗഢ്: (www.kvartha.com 10.07.2021) ഹരിയാനയില്‍ ജൂലൈ 16 മുതല്‍ ഒമ്പത് മുതല്‍ 12 വരെ ക്ലാസുകള്‍ക്കായി സ്‌കൂളുകള്‍ വീണ്ടും തുറക്കും. ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ 23നാണ് ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുക. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നിലവിലെ ഓണ്‍ലൈന്‍ ക്ലാസ് തുടരും.
ഡയറക്ടറേറ്റ് സ്‌കൂള്‍ എജ്യുകേഷനാണ് സ്‌കൂളുകള്‍ തുറക്കുന്ന തിയതി സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്ക് വരണമെന്ന് നിര്‍ബന്ധിക്കില്ല. നിലവിലുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. സ്‌കൂളിലെത്താന്‍ പറ്റാത്ത വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കണം. സ്‌കൂളുകളിലേക്ക് വരുന്ന വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുടെ സമ്മതപത്രം കൊണ്ടുവരണമെന്നും ഉത്തരവില്‍ പറയുന്നു.
ഹരിയാനയില്‍ കോവിഡ് നിയന്ത്രണവിധേയമായതോടെയാണ് സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി കന്‍വര്‍ പാല്‍ പറഞ്ഞു. സാമൂഹിക അകലം ഉള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്ലാസുകള്‍ തുടങ്ങുക.
Keywords: News, National, Education, COVID-19, School, Students, Study class, Schools to reopen in Haryana for Classes 9 to 12 from July 16
Powered by Info News For You

Comments
Post a Comment