യുഎഇയില്‍ പ്രവാസിയുടെ കടയില്‍ നിന്ന് 86 ഐഫോണുകള്‍ മോഷ്ടിച്ച സംഭവം; മൂന്നംഗ സംഘത്തിന് ശിക്ഷ വിധിച്ച് കോടതി
ദുബൈ: (www.kasargodvartha.com 28.07.2021) യുഎഇയില്‍ പ്രവാസി ഇന്‍ഡ്യക്കാരന്റെ കടയില്‍ നിന്ന് 86 ഐഫോണുകള്‍ മോഷ്ടിച്ച സംഭവത്തില്‍ മൂന്നംഗ സംഘത്തിന് ശിക്ഷ വിധിച്ചു. മൂന്ന് പേര്‍ക്കും ആറ് മാസം വീതം ജയില്‍ ശിക്ഷയും 3,69,090 ദിര്‍ഹം പിഴയുമാണ് ദുബൈ പ്രാഥമിക കോടതി വിധിച്ചത്. രാത്രിയില്‍ ദുബൈ നൈഫിലെ കട കുത്തിത്തുറന്ന് 3,55,000 ദിര്‍ഹം വിലയുള്ള ഫോണുകളാണ് കാമറൂണ്‍ സ്വദേശികളായ പ്രതികള്‍ മോഷ്ടിച്ചത്.
പല മോഡലുകളിലുള്ള 86 ഐഫോണുകള്‍ക്ക് പുറമെ ഡ്രോയറില്‍ സൂക്ഷിച്ചിരുന്ന 14,735 ദിര്‍ഹവും പ്രതികള്‍ മോഷ്ടിച്ചു. കടയുടെ ഡോര്‍ തകര്‍ക്കുകയും നിരീക്ഷണ ക്യാമറകള്‍ നശിപ്പിക്കുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന മറ്റ് സിസിടിവി ക്യാമറകളില്‍ നിന്ന് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവരെ പിടികൂടുകയും ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.
മോഷ്ടിച്ച ഫോണുകള്‍ ഇവര്‍ മറ്റൊരാളെ ഏല്‍പ്പിച്ചിരുന്നു. ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികള്‍ക്കെതിരെ മോഷണത്തിനും കടകള്‍ക്ക് നാശനഷ്ടമുണ്ടാക്കിയതിനുമാണ് കുറ്റം ചുമത്തിയിരുന്നത്. നാലാമനെതിരായ വിചാരണാ നടപടികള്‍ തുടരുകയാണ്.
Keywords: Dubai, News, Gulf, World, Top-Headlines, Fine, Crime, Police, Robbery, Court, Mobile Phone, Gang jailed for stealing iPhones from Dubai shop
Powered by Info News For You

Comments
Post a Comment