8 വയസുകാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണത് 40ഓളം പേര്‍

ഭോപാല്‍: (www.kvartha.com 17.07.2021) എട്ടു വയസുകാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണത് 40ഓളം പേര്‍. വ്യാഴാഴ്ച രാത്രി മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് സംഭവം. കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച ഗ്രാമീണരാണ് 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. 

അപകടത്തില്‍പെട്ട 23 പേരെ രക്ഷിച്ചു. വിദിഷയില്‍നിന്ന് 50 കി.മീറ്റര്‍ ദൂരത്തുള്ള ഗഞ്ച് ബസോഡയിലാണ് രക്ഷാപ്രവര്‍ത്തനം വലിയ ദുരന്തത്തിലേക്ക് വഴിവച്ചത്. കുട്ടിയെ രക്ഷിക്കാന്‍ ആളുകള്‍ കിണറിന്റെ ആള്‍മറയ്ക്കുചുറ്റും തടിച്ചുകൂടുകയായിരുന്നു. തുടര്‍ന്ന് ആളുകളുടെ ഭാരം താങ്ങാനാകാതെ ആള്‍മറ തകര്‍ന്നുവീണതോടെയായിരുന്നു അപകടം.

News, National, Accident, Well, Girl, Escaped, 40 people fall in well while watching rescue of 8-yr-old girl in MP

Keywords: News, National, Accident, Well, Girl, Escaped, 40 people fall in well while watching rescue of 8-yr-old girl in MP


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?