സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ അപ്രതീക്ഷിത ആക്രമണം; മുളകുപൊടിയെറിഞ്ഞ് 7 തടവുപുള്ളികള്‍ രക്ഷപ്പെട്ടു, പരിക്കേറ്റ ഒരു ഗാര്‍ഡിന്റെ നില ഗുരുതരം


ഗുവാഹത്തി: (www.kvartha.com 13.07.2021) ഗാര്‍ഡുകള്‍ക്കുനേരെ മുളകുപൊടിയെറിഞ്ഞ് തടവുപുള്ളികള്‍ രക്ഷപ്പെട്ടു. അരുണാചല്‍പ്രദേശിലെ ജയിലില്‍ ഗാര്‍ഡുകള്‍ക്കുനേരെയാണ് മുളകുപൊടിയെറിഞ്ഞ് ഏഴ് തടവുപുള്ളികള്‍ രക്ഷപ്പെട്ടത്. അഭിജിത് ഗൊഗോയി, താരോ ഹമാം, കാലോം അപാങ്, താലും പാന്‍യിങ്, സുഭാഷ് മൊണ്ഡാല്‍, രാജാ തായെങ്, ഡാനി ഗാംലിന എന്നിവരാണ് രക്ഷപ്പെട്ടത്. 

ഈസ്റ്റ് സെയിങ് ജില്ലയിലാണ് സംഭവം ഉണ്ടായത്. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെയാണ് പ്രതികളുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. പരിക്കേറ്റ ഒരു ഗാര്‍ഡിന്റെ നില ഗുരുതരമാണ്. ഇയാള്‍ക്ക് തലക്ക് അടിയേറ്റിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണും സംഘം കവര്‍ന്നു. 

News, National, India, Accused, Escaped, Police, Attack, Injured, Crime, Prisoners, Prison, 7 Arunachal Pradesh Jail Inmates Throw Chilli Powder At Guards, Escape


ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രക്ഷപ്പെട്ടവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Keywords: News, National, India, Accused, Escaped, Police, Attack, Injured, Crime, Prisoners, Prison, 7 Arunachal Pradesh Jail Inmates Throw Chilli Powder At Guards, Escape

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?