അമ്മയെ മര്‍ദിക്കുന്നത് തടയാന്‍ ചെന്ന 7 വയസുകാരിയെ കാലില്‍ പിടിച്ചു നിലത്തടിച്ച സംഭവം; അച്ഛന്‍ അറസ്റ്റില്‍

കായംകുളം: (www.kvartha.com 11.07.2021) അമ്മയെ മര്‍ദിക്കുന്നത് തടയാന്‍ ചെന്ന ഏഴ് വയസുകാരിയെ കാലില്‍ പിടിച്ചു നിലത്തടിച്ച സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. തലയ്ക്കു ഗുരുതര പരുക്കേറ്റ പെണ്‍കുട്ടി ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി 11.30 മണിയോടെയായിരുന്നു സംഭവം. 

ടൈല്‍ പണിക്കാരനായ യുവാവ് മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിക്കുകയും കഴുത്തില്‍ ഷാള്‍ ചുറ്റി മുറുക്കാന്‍ ശ്രമിക്കുകയും ചെയ്തു. മകള്‍ കരഞ്ഞുകൊണ്ട് യുവാവിന്റെ കാലില്‍ കെട്ടിപ്പിടിച്ചു. ഇതിനിടെ കുട്ടിയുടെ കാലില്‍ പിടിച്ചുയര്‍ത്തി തറയിലടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ സഹോദരന്മാര്‍ ഭയന്നു പുറത്തേക്കോടി. പരിക്കേറ്റ കുട്ടിയും അമ്മയും ബോധരഹിതരായി വീണു.

News, Arrest, Arrested, Hospital, Crime, Father, Girl, Police, Attack against 7 year old girl; Man arrested

വിവരമറിഞ്ഞ് നാട്ടുകാര്‍ എത്തിയപ്പോഴേക്കും യുവാവ് കുട്ടിയെ എടുത്ത് ഓടോയില്‍ പത്തിയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍ ഇല്ലാത്തതിനാല്‍ തിരികെ വീട്ടില്‍ കൊണ്ടുവന്നു. അപ്പോഴും കുട്ടിക്ക് അനക്കമില്ലായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പഞ്ചായത്തംഗം അമ്പിളി ഷാജിയും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡികല്‍ കോളജിലും എത്തിക്കുകയായിരുന്നു. 

കുട്ടിയുടെ തലയോട്ടിക്കു പൊട്ടലും ആന്തരിക രക്തസ്രാവവുമുണ്ട്. സംഭവത്തിന് ശേഷം യുവാവ് ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് യുവാവിനെ ഡിവൈഎസ്പി അലക്സ് ബേബിയുടെ നിര്‍ദേശപ്രകാരം, കരീലക്കുളങ്ങര സിഐ സുധിലാലിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച പുലര്‍ചെ ഓച്ചിറയില്‍ നിന്നാണ് പിടികൂടുകയായിരുന്നു. 

Keywords: News, Arrest, Arrested, Hospital, Crime, Father, Girl, Police, Attack against 7 year old girl; Man arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?