ഐ എ എസ് തലത്തില്‍ വന്‍ അഴിച്ചുപണി; 7 ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍, ആസൂത്രണ ധനകാര്യ വിഭാഗത്തിന്റെ ചുമതല ടികാറാം മീണയ്ക്ക്, മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് എം കൗള്‍; അറിയാം വിശദമായി
തിരുവനന്തപുരം: (www.kvartha.com 08.07.2021) ഐ എ എസ് തലത്തില്‍ വന്‍ അഴിച്ചുപണി. മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥരെ ഉള്‍പെടെ പുനര്‍വിന്യസിച്ചാണ് ഭരണതലത്തില്‍ വന്‍ അഴിച്ചുപണി നടത്തിയത്. ഏഴു ജില്ലകളില്‍ പുതിയ കലക്ടര്‍മാരെയും നിയമിച്ചു. ചീഫ് ഇലക്ടറര്‍ ഓഫിസറായിരുന്ന ടികാറാം മീണയ്ക്കാണ് ആസൂത്രണ ധനകാര്യ വിഭാഗത്തിന്റെ ചുമതല. ധനകാര്യ സെക്രടെറി സഞ്ജയ് എം കൗള്‍ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍.
35 ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലംമാറ്റം. അഡിഷണല്‍ ചീഫ് സെക്രടെറി ഡോ. വി വേണുവിന് ടൂറിസത്തിനുപുറമേ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയും നല്‍കി. തദ്ദേശവകുപ്പ് അഡിഷണല്‍ ചീഫ് സെക്രടെറി ശാരദാ മുരളീധരനാണ് ലോകെല്‍സെല്‍ഫ് അര്‍ബന്‍ ആന്‍ഡ് റൂറല്‍ വിഭാഗത്തിന്റെ ചുമതല.
പ്രിന്‍സിപല്‍ സെക്രടെറിമാരായ ബിശ്വനാഥ് സിന്‍ഹ (ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍), രാജേഷ്‌കുമാര്‍ സിന്‍ഹ (കയര്‍, വനം വന്യജീവി വകുപ്പ്) റാണിജോര്‍ജ് (സാമൂഹികനീതി വകുപ്പ്, വനിതാ ശിശുവികസനം, സാംസ്‌കാരികം), സെക്രടെറിമാരായ ഡോ. ശര്‍മിള മേരി ജോസഫ് (നികുതി, സ്പോര്‍ട്‌സ്, യൂത് അഫയേഴ്‌സ്, ആയുഷ്), ടിങ്കു ബിസ്വാള്‍ (തുറമുഖം, അനിമല്‍ ഹസ്ബന്‍ഡറി, ഡെയറി ഡെവലപ്‌മെന്റ്), ആനന്ദ് സിങ് (പബ്ലിക് വര്‍ക്സ്, കെ എസ് ടി പി), സുരഭ് ജെയിന്‍ (ലോകെല്‍ സെല്‍ഫ് അര്‍ബന്‍), ഡോ. രത്തന്‍ യു ഖേല്‍കര്‍ (കേരള ചരക്ക്-സേവന നികുതി), ബിജു പ്രഭാകര്‍ (ട്രാന്‍സ്പോര്‍ട് സെക്രടെറി), സി എ ലത (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്) എന്നിവര്‍ക്ക് ചുമതലകള്‍ നല്‍കി.
കായിക യുവജനകാര്യ ഡയറക്ടര്‍ ജെറൊമിക് ജോര്‍ജിന് ലാന്‍ഡ് റവന്യൂ ജോയന്റ് കമിഷണറുടെ അധികചുമതല നല്‍കി. എം ജി രാജമാണിക്യം (പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍), എസ് ഹരികിഷോര്‍ (ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ് വകുപ്പ് ഡയറക്ടര്‍), എ കൗശിഗന്‍ (അനിമല്‍ ഹസ്ബന്‍ഡറി ഡയറക്ടറുടെ അധിക ചുമതല), ആര്‍ ഗിരിജ (ഫിഷറീസ് ഡയറക്ടര്‍. ഡി സജിത്ത് ബാബു (സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍, ആയുഷ് മിഷന്‍ ഡയറക്ടര്‍), എസ് സുഹാസ് (റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍), എസ് സാംബശിവ റാവു (സര്‍വേ ലാന്‍ഡ് റെകോഡ്‌സ് വകുപ്പ് ഡയറക്ടര്‍, കെ എസ് ഐ ടി ഐ എല്‍). തൃശൂര്‍ കലക്ടര്‍ ഷാനവാസിനെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഡയറക്ടറായി മാറ്റിനിയമിച്ചു.
ഏഴു ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍
ഹരിത വി കുമാര്‍ (തൃശൂര്‍), ജാഫര്‍ മാലിക് (എറണാകുളം), ദിവ്യ എസ് അയ്യര്‍ (പത്തനംതിട്ട), നരസിംഹുഗാരി ടി എല്‍ റെഡ്ഡി (കോഴിക്കോട്), പി കെ ജയശ്രീ (കോട്ടയം), ഷീബ ജോര്‍ജ് (ഇടുക്കി), ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് (കാസര്‍കോട്).
Keywords: Major reshuffle in top bureaucracy in Kerala, seven districts get new Collectors, Thiruvananthapuram, News, Politics, District Collector, IAS Officer, Election Commission, Kerala.
Powered by Info News For You

Comments
Post a Comment