ബിജെപി-സിപിഎം സംഘര്‍ഷം; ഗര്‍ഭിണിയടക്കം 6 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: (www.kvartha.com 06.07.2021) ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗര്‍ഭിണിയടക്കം ആറ് പേര്‍ക്ക് പരിക്ക്. ഇരുവെള്ളിപ്പറ ഇടമനത്തറ കോളനിയില്‍ തിങ്കളാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം ആര്‍ മനു, ഇടമനത്തറ വൈശാഖിന്റെ ഭാര്യയും ഏഴു മാസം ഗര്‍ഭിണിയുമായ സുമി, കോളനി നിവാസികളായ അനില്‍, രതീഷ്, സൂരജ്, ജോബിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സിപിഎം മഹിളാ സംഘത്തിന്റെ നേതൃത്വത്തില്‍ ഇടമനത്തറ അനിലിന്റെ വീട്ടിലെ കിണറില്‍ പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് വഴിതെളിയിച്ചത്. ആര്‍ മനു തിരുവല്ല താലൂക്ക് ആശുപത്രിയിലും മറ്റുള്ളവര്‍ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലുമായി ചികിത്സ തേടി. സംഭവത്തില്‍ ഇരുവിഭാഗങ്ങളിലുമായി 35 പേര്‍ക്കെതിരെ കേസെടുത്തതായി തിരുവല്ല സിഐ അറിയിച്ചു.

Pathanamthitta, News, Kerala, Politics, Political party, BJP, CPM, Injured, Case, BJP-CPM clash; 6 people injured

Keywords: Pathanamthitta, News, Kerala, Politics, Political party, BJP, CPM, Injured, Case, BJP-CPM clash; 6 people injured


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?