ചുണ്ടുകള്‍ തുന്നിക്കെട്ടി, കയ്യും കാലും കൂട്ടിക്കെട്ടി 65കാരനെ റെയില്‍വെ ട്രാകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; രക്ഷപ്പെടുത്തി പൊലീസ്
റാഞ്ചി: (www.kvartha.com 15.07.2021) ചുണ്ടുകള്‍ തുന്നിക്കെട്ടിയ ശേഷം കയ്യും കാലും കൂട്ടിക്കെട്ടി 65കാരനെ റെയില്‍വെ ട്രാകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഭോലാ റാമിനെയാണ് രണ്ടാം ഭാര്യയുടെ മകന്‍ സിഗ്‌സിജി ക്യാബിന് സമീപമുള്ള ട്രാകില്‍ ഉപേക്ഷിച്ചത്. ഭോലാ റാമിനെ ഝാര്‍ഖണ്ഡ് പൊലീസ് രക്ഷപ്പെടുത്തി. പാലമു ജില്ലയിലെ ഉന്താരി റോഡ് ബ്ലോകിലെ ഭീതിഹാര ഗ്രാമത്തിലാണ് സംഭവം.
ചൊവ്വാഴ്ച രാത്രി ശൌചാലയത്തില്‍ പോവുകയായിരുന്ന ഭോലാ റാമിനെ രണ്ടാം ഭാര്യയുടെ മകനും മറ്റ് രണ്ട് പേരും ചേര്‍ന്ന് പിടികൂടുകയും മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് മൂന്ന് പേര്‍ തന്റെ ചുണ്ടുകള്‍ തുന്നിക്കെട്ടിയെന്നും തുടര്‍ന്ന് കയ്യും കാലും കയറു കൊണ്ട് ബന്ധിച്ച ശേഷം രാത്രി റെയില്‍വേ ട്രാകില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഭോലാ റാം പൊലീസിനോട് പറഞ്ഞു.
സംഭവം ശ്രദ്ധയില്‍ പെട്ട ഗ്രാമീണരാണ് പിന്നീട് പൊലീസിനെ വിവരമറിയിച്ചത്. ഭോലാ റാമിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാമിന്റെ രണ്ടാം ഭാര്യയാണ് സംഭവത്തിന് പിന്നിലെന്നാണ് റിപോര്‍ട്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Keywords: News, National, Crime, Railway Track, Police, Hospital, 65-year-old found abandoned on railway track
Powered by Info News For You

Comments
Post a Comment