കാസർകോട്ട് 5 ദിവസത്തേക്ക് യെലോ അലേർട് പ്രഖ്യാപിച്ചു

കാസർകോട്: (www.kasargodvartha.com 22.07.2021) കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ വ്യാഴാഴ്ച മുതൽ തുടർചയായി അഞ്ച് ദിവസത്തേക്ക് കാസർകോട്ട് യെലോ അലേർട് പ്രഖ്യാപിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലും അലേർട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ച പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ അധികൃതർ വ്യക്തമാക്കുന്നത്.

Declared yellow alert for five consecutive days in Kasaragod



വെള്ളിയാഴ്ച ഉച്ചയോടെ ഒഡിഷക്ക് സമാന്തരമായി ന്യൂനമര്‍ദം രൂപപ്പെടാനാണ് സാധ്യത. മൺസൂൺ സീസണിലെ മൂന്നാമത്തെ ന്യൂനമര്‍ദമാണിത്. കേരള തീരത്ത് വ്യാഴാഴ്ച രാത്രി 11.30 വരെ 2.5 മുതൽ 2.9 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മീൻപിടുത്ത തൊഴിലാളികൾക്കും ജാഗ്രത നിർദേശമുണ്ട്.

Keywords: Kerala, News, Kasaragod, Top-Headlines, Rain, Alert, Climate, Fishermen, Declared yellow alert for five consecutive days in Kasaragod.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?