അശ്ലീല വിഡിയോ നിര്‍മാണ-വിതരണ കേസ്: ശില്‍പ ഷെട്ടിയെ ചോദ്യം ചെയ്തത് 5 മണിക്കൂര്‍; ലാപ്‌ടോപ് കസ്റ്റഡിയിലെടുത്തു



മുംബൈ: (www.kvartha.com 24.07.2021) വ്യവസായി രാജ് കുന്ദ്ര പ്രതിയായ അശ്ലീല വിഡിയോ നിര്‍മാണ കേസില്‍ ഭാര്യയും ബോളിവുഡ് നടിയുമായ ശില്‍പ ഷെട്ടിയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. ശില്‍പയുടെ ജുഹുവിലെ ബംഗ്ലാവിലെത്തിയ മുംബൈ ക്രൈംബ്രാഞ്ച് സംഘം അഞ്ചു മണിക്കൂര്‍ നേരം മൊഴിയെടുത്ത ശേഷമാണ് മടങ്ങിയത്. ശില്‍പയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയെന്നാണ് വിവരം. ഭര്‍ത്താവിന്റെ ബിസിനസിനെക്കുറിച്ച് ശില്‍പയ്ക്ക് അറിവുണ്ടോയെന്നാണ് പ്രധാനമായും പൊലീസ് ചോദിച്ചത്. 

ശില്‍പയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് ലാപ്‌ടോപും കണ്ടെടുത്തിട്ടുണ്ട്. കേസില്‍ തനിക്ക് പങ്കില്ലെന്നാണ് ശില്‍പ ഷെട്ടി പൊലീസിനോട് പറഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. 

അതേസമയം രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിന്റെ സ്ഥാപനമായ വിയാന്‍ ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടറായിരുന്നു ശില്‍പ ഈ സ്ഥാനം രാജിവെച്ചുവെന്ന വാര്‍ത്ത പുറത്തുവന്നു. രാജി വയ്ക്കാനുള്ള കാരണവും പൊലീസ് ചോദിച്ചെന്നാണ് റിപോര്‍ടുകള്‍. രാജ് കുന്ദ്ര അശ്ലീല വീഡിയോകള്‍ വിറ്റുവെന്ന് പറയുന്ന ആപുകളില്‍ നിന്നുള്ള വരുമാനം ശില്‍പയുടെ അകൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ച് വരുകയാണ്. 

അന്വേഷണ സമയത്ത് രാജ് കുന്ദ്രയെയും പൊലീസ് കൂടെ കൂട്ടിയിരുന്നു. വിയാന്‍ എന്ന പേരില്‍ കമ്പനി നടത്തുകയും അടുത്ത ബന്ധുവിന്റെ പേരില്‍ ബ്രിടനിലുള്ള കെര്‍നിന്‍ എന്ന സ്ഥാപനവുമായി കുന്ദ്ര കമ്പനിവഴി സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്യുന്നതായി അന്വേഷണ സംഘം പറയുന്നു. നീലച്ചിത്രങ്ങള്‍ വില്‍പന നടത്തിയിരുന്നത് കെര്‍നിനു കീഴിലെ ഹോട്‌ഷോട്‌സ് എന്ന മൊബൈല്‍ ആപ് വഴിയാണ്.   

തെളിവുകള്‍ ഓരോന്നായി പുറത്തുവരുന്ന സാഹചര്യത്തില്‍ കുന്ദ്രയെ ചൊവ്വാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ കുന്ദ്രയെയും സഹായി റിയാന്‍ തോര്‍പിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.   

ഹോട്‌ഷോട്‌സ് എന്ന മൊബൈല്‍ ആപ് വഴി അശ്ലീല വിഡിയോകള്‍ വില്‍പന നടത്തിയെന്നാണ് കുന്ദ്രക്കെതിരായ കേസ്. സ്വന്തമായി അശ്ലീല വിഡിയോകള്‍ നിര്‍മിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കുന്ദ്രയുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായും അതിലെ രേഖകള്‍ പരിശോധനക്കു വിധേയമാക്കുമെന്നും പൊലീസ് പറഞ്ഞു.   

കൂടുതല്‍ സ്ഥിരീകരണത്തിനായി കുന്ദ്രയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ചുവരികയാണ്. യുനൈറ്റഡ് ബാങ്ക് ഓഫ് ആഫ്രികയില്‍ ക്രികെറ്റ് ബെറ്റിങ് കമ്പനിയായ മെര്‍കുറി ഇന്റര്‍നാഷനലിന്റെ പേരിലുള്ള അകൗണ്ടില്‍നിന്ന് കുന്ദ്രയുടെ യെസ് ബാങ്ക് അകൗണ്ടിലേക്ക് ഫന്‍ഡ് എത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.   

News, National, India, Trending, Mumbai, Assault, Case, Bollywood, Entertainment, Actress, Business, Business Man, Finance, Technology, Crime Branch, Questioned, Shilpa Shetty Gives Statement To Cops In Video Case Involving Husband


അതിനിടെ, കുന്ദ്രക്കെതിരെ 2019ല്‍ വഞ്ചനാക്കുറ്റത്തിനും മോഷണത്തിനും കേസ് നല്‍കിയിരുന്ന പൂനം പാണ്ഡെ പുതിയ ആരോപണവുമായി രംഗത്തെത്തി. ഹോട്‌ഷോട്‌സ് ആപിനായി കുന്ദ്ര തന്നെ സമീപിച്ചിരുന്നൂവെന്നാണ് ആരോപണം. 

അതേ സമയം ബോളിവുഡില്‍ വലിയ കോളിളക്കം സൃഷ്ടിച്ച രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ കഴിഞ്ഞ ദിവസം ആദ്യമായി ശില്‍പ പൊതു ഇടത്തില്‍ പ്രതികരിച്ചിരുന്നു. അമേരികന്‍ എഴുത്തുകാരനായ ജെയിംസ് തര്‍ബറിന്റെ വാക്കുകള്‍ ശില്‍പ ഷെട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നത്.

ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം. ആ ബോധ്യത്തോടെയാണ് ഓരോ ശ്വാസവും എടുക്കുന്നത്. ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വെല്ലുവിളികളെയും  പ്രതിസന്ധികളെയുമൊക്കെ ഞാന്‍ അതിജീവിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന പ്രതിസന്ധികളെയും അതീജിവിക്കും. എന്റെ ജീവിതം ജീവിക്കുന്നതില്‍ നിന്ന് ഒന്നിനും  എന്നെ വ്യതിചലിപ്പിക്കാനാകില്ല എന്നാണ് ഇതിലെ വാക്കുകള്‍. ഇപ്പോഴത്തെ പ്രശ്‌നങ്ങളെ കുറിച്ചാണ് ഈ വാക്കുകളിലൂടെ ശില്‍പ ഷെട്ടി വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നത് എന്നാണ് കമന്റുകള്‍.

Keywords: News, National, India, Mumbai, Assault, Trending, Case, Bollywood, Entertainment, Actress, Business, Business Man, Finance, Technology, Crime Branch, Questioned, Shilpa Shetty Gives Statement To Cops In Video Case Involving Husband

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?