യുവതി പൊള്ളലേറ്റു മരിച്ച കേസ്; ഭര്‍ത്താവ് ഉള്‍പെടെ 5 പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി

ലക്‌നൗ: (www.kvartha.com 18.07.2021) സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി പൊള്ളലേറ്റു മരിച്ച കേസില്‍ ഭര്‍ത്താവ് ഉള്‍പെടെ അഞ്ചുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഉത്തര്‍പ്രദേശിലെ ബല്ലിയ കോടതി. ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, രണ്ട് സഹോദരിമാര്‍ എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. 2018 ഏപ്രില്‍ 3നാണ് കേസിനാസ്പദമായ സംഭവം. 

ഭര്‍തൃഗൃഹത്തില്‍ യുവതിയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സ്ത്രീധനത്തെച്ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്ന് മകളെ ചുട്ടുകൊല്ലുകയായിരുന്നു എന്നാരോപിച്ച് മീനയുടെ പിതാവ് അശോക് സിങ് പൊലീസില്‍ പരാതി നല്‍കി. 

Lucknow, News, National, Crime, Death, Woman, Court, Complaint, Police, Case, Dowry death: Court sentences five people to life imprisonment


പരാതിയുടെ അടിസ്ഥാനത്തില്‍ ശേഷ്‌നാഥ്, പിതാവ് സുരേഷ് സിങ്, മാതാവ് താതേരി ദേവി, സഹോദരിമാരായ സുനിത, സരിത എന്നിവരുടെ പേരില്‍ കേസെടുത്തു. അഡീഷനല്‍ ജില്ലാ ജഡ്ജി നിതിന്‍ കുമാര്‍ ഠാക്കൂറാണ് ഇവര്‍ക്ക് ജീവപര്യന്തം തടവും 5,000 രൂപവീതം പിഴയും വിധിച്ചത്.

Keywords: Lucknow, News, National, Crime, Death, Woman, Court, Complaint, Police, Case, Dowry death: Court sentences five people to life imprisonment


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?