ബംഗ്ലാദേശില്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 52 പേര്‍ മരിച്ച സംഭവം; 8 പേര്‍ അറസ്റ്റില്‍
ധാക്ക: (www.kvartha.com 11.07.2021) ബംഗ്ലാദേശില്‍ ജ്യൂസ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് 52 പേര്‍ മരിച്ച സംഭവത്തില്‍ ഫാക്ടറി ഉടമ ഉള്‍പെടെ എട്ടു പേര്‍ അറസ്റ്റില്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് രൂപഗഞ്ചിലെ ആറ് നിലകളുള്ള ഹാഷെം ഫുഡ്സ് ലിമിറ്റഡ് ഫാക്ടറിയുടെ താഴത്തെ നിലയിലായിരുന്നു അപകടം.
രാസവസ്തുക്കള്‍, പോളിത്തീന്‍, വെണ്ണ എന്നിവയുടെ സാന്നിധ്യത്തില്‍ തീ പെട്ടെന്ന് പടര്‍ന്നു. ഫാക്ടറി ജീവനക്കാരാണ് മരിച്ചവരില്‍ അധികവും. അപകടത്തില്‍ 50ഓളം പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. തീപിടിക്കാനുണ്ടായ കാരണം വ്യകതമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News, National, Death, Arrest, Arrested, Police, Accident, Injured, Bangladesh factory fire: 8 arrested, including owner, after blaze kills 52
Powered by Info News For You

Comments
Post a Comment