ആരാധനാലയങ്ങളിൽ വിശ്വാസികൾ ബലിപെരുന്നാൾ പ്രാർഥന നടത്തി; എത്തിയത് ശേഷിയുടെ 50 ശതമാനം പേർ
മംഗളുറു: (www.kasargodvartha.com 22.07.2021) ആരാധനാലയ ശേഷിയുടെ 50 ശതമാനം പേർക്ക് പങ്കെടുക്കാം എന്ന സർകാർ നിർദേശം പാലിച്ച് വിശ്വാസികൾ ബുധനാഴ്ച ദക്ഷിണ കന്നഡ, ഉടുപ്പി ജില്ലകളിൽ ബലിപെരുന്നാൾ പ്രാർഥന നടത്തി.
മംഗളുറു ലൈറ്റ് ഹൗസ് ഈദ് ഗാഹ് മൻസിലിൽ ഖത്വീബ് സ്വദഖതുല്ല നദ്‌വി നമസ്കാരത്തിന് നേതൃത്വം നൽകി ഉദ്ബോധനം നടത്തി.
സീനത് ബഖ്ശ് മസ്ജിദിൽ അബ്ദുൽ അക്രം മുഹമ്മദ് ബാഖവി, ഉള്ളാൾ സെൻട്രൽ ജുമാമസ്ജിദിൽ അൽവർ അലി ദാരിമി എന്നിവർ നേതൃത്വം നൽകി.
കേരളത്തിലും സർകാർ മാനദണ്ഡങ്ങൾ പ്രകാരം ചൊവ്വാഴ്ച പെരുന്നാൾ നിസ്കാരം നടത്തി. 40 പേരെയാണ് അനുവദിച്ചിരുന്നത്.
Keywords: Mangalore, News, Karnataka, Masjid, Eidgah, Eid, Top-Headlines, Religion, Islam, Believers offered Eid prayer in Masjids.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment