യുപിയില്‍ പിഞ്ചുകുഞ്ഞിനെ മാതാവ് 50,000 രൂപയ്ക്ക് വിറ്റു; തട്ടിക്കൊണ്ടുപോയെന്ന് വ്യാജ കഥയും

ലക്‌നൗ: (www.kvartha.com 13.07.2021) യുപിയില്‍ മൂന്ന് മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ മാതാവ് 50,000 രൂപയ്ക്ക് വിറ്റു. സംഭവം പുറത്തറിയാതിരിക്കാന്‍ തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാന്ന് മാതാവ് വ്യാജ കഥ പ്രചരിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. അതേസമയം സംഭവം നടന്ന് രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കുഞ്ഞിനെ കണ്ടെത്തുകയും ചെയ്തു. കടുത്ത ദാരിദ്ര്യം മൂലമാണ് കുഞ്ഞിനെ മാതാവ് വിറ്റതെന്ന് പൊലീസ് പറയുന്നു. 

ആക്രി സാധനങ്ങള്‍ വില്‍ക്കലാണ് കുഞ്ഞിന്റെ പിതാവിന്റെ തൊഴില്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഗോരഖ്നാഥ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇലാഹിബാഗില്‍ താമസിക്കുന്ന സല്‍മ ഖാത്തൂന്‍ തന്റെ മകനെ കാറിലെത്തിയ സ്ത്രീ റസൂല്‍പൂര്‍ ഭാഗത്ത് വച്ച് തട്ടിക്കൊണ്ടുപോയെന്ന് പരാതിയുമാണ് പൊലീസിനെ സമീപിച്ചത്. 

Lucknow, News, National, Mother, Baby, Police, Complaint, Crime, CCTV, Woman sells her baby for Rs 50,000 in UP, cooks up story of his kidnap

പരാതി ലഭിച്ചതിന് ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ സംഭവത്തെ കുറിച്ച് മാതാവിന്റെ വിശദീകരണങ്ങള്‍ പരസ്പര വിരുദ്ധമായതോടെ പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സല്‍മ കുഞ്ഞിന്റെ മറ്റൊരു സ്ത്രീക്ക് കൈമാറുന്നത് ദൃശ്യങ്ങളില്‍ വ്യക്തായത്. ഇതോടെ ഈ സ്ത്രീക്കായി തെരച്ചില്‍ നടത്തുകയും കുഞ്ഞിനെ കണ്ടെത്തുകയുമായിരുന്നു.

Keywords: Lucknow, News, National, Mother, Baby, Police, Complaint, Crime, CCTV, Woman sells her baby for Rs 50,000 in UP, cooks up story of his kidnap


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?