സിക വൈറസ്; സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു, ആകെ 28 രോഗികള്‍

ആലപ്പുഴ: (www.kvartha.com 15.07.2021) കേരളത്തില്‍ അഞ്ച് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കുന്നകുഴി, പട്ടം, കിഴക്കേക്കോട്ട സ്വദേശികള്‍ക്കും ആനയറ സ്വദേശികളായ രണ്ട് പേര്‍ക്കുമാണ് സിക സ്ഥിരീകരിച്ചത്. 

ഇതില്‍ നാല് പേരുടെ സാമ്പിളുകള്‍ രണ്ട് സ്വകാര്യ ആശുപത്രികളില്‍ നിന്ന് അയച്ചതാണ്. ഒരു സാമ്പിള്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് എടുത്തതാണ്. ഇതോടൊപ്പം 16 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി. 

Alappuzha, News, Kerala, Health, Hospital, Test, Zika, Zika virus; 5 more were confirmed in Kerala, total of 28 patients

Keywords: Alappuzha, News, Kerala, Health, Hospital, Test, Zika, Zika virus; 5 more were confirmed in Kerala, total of 28 patients


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?