വാഹനാപകടത്തില്‍ പരിക്കേറ്റ മുള്ളേരിയ സ്വദേശിക്ക് 45.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്


കാസര്‍കോട് (www.evisionnews.co): വാഹനാപകടത്തില്‍ പരിക്കേറ്റ മുള്ളേരിയ സ്വദേശിക്ക് 45.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കാസര്‍കോട് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ ഉത്തരവ്. മുള്ളേരിയ അടുക്കം ഹൗസില്‍ എഎന്‍ രാജന്റെ മകന്‍ എംസി ശബരിനാഥിനാണ് 45,29630 രൂപയും കോടതി ചെലവും പലിശയും നഷ്ടപരിഹാരമായി നല്‍കാന്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലയിം ട്രിബ്യൂണല്‍ ജഡ്ജി കെപി സുനിത ഉത്തരവിട്ടത്. 2017 ജനുവരി നാലിന് പയ്യന്നൂര്‍ വെള്ളൂര്‍ ജനത ഡയറിക്ക് മുന്‍വശം ദേശീയപാതയിലാണ് അപകടം. അപകടത്തില്‍ ശബരിനാഥിന് ഗുരുതരമായി പരിക്കേറ്റിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?