40 വർഷമായി റോഡ് ടാർ ചെയ്യുന്നില്ല; പൂവാള കോളനിക്കാരോട് സർകാരിൻ്റെ ക്രൂരത
കാസർകോട്: (www.kasargodvartha.com 10.07.2021) 40 വർഷത്തിലേറെയായി പൊട്ടിപൊളിഞ്ഞ് തരിപ്പണമായ റോഡ് ടാർ ചെയ്യാത്തതിനെതിരെ പട്ടികജാതി കോളനിവാസികളുടെ പ്രതിഷേധം ശക്തമാകുന്നു.
മുളിയാർ പഞ്ചായത്തിലെ പൂവാള കോളനിക്കാരോടാണ് അധികൃതരുടെ ഈ ക്രൂരത. ഇരിയണ്ണി വനത്തിനുള്ളിൽ ഒരു കിലോമീറ്ററോളം വരുന്ന പാതയാണ് തകർന്ന് കിടക്കുന്നത്. സർകാരുകൾ മാറി മാറി വന്നിട്ടും ഇവരുടെ പരാതി ആരും കേട്ടില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും റോഡ് ചർച വിഷയമായിരുന്നു. സ്ഥാനാർഥി പര്യടനത്തിനായി എത്തിയപ്പോൾ ഇവർക്ക് റോഡ് നന്നാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മുൻ കാലത്തെ അവസ്ഥതന്നെയാണ് ഇപ്പോഴുമുള്ളതെന്ന് കോളനിവാസി കമല പറയുന്നു. 40 ഓളം കുടുംബങ്ങളാണ് പൂവാളയിലുള്ളത്. ഇവർക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക പാതയാണിത്.
കോളനിവാസികളുടെ സമരത്തെ തുടർന്ന് 2006 ൽ ബി സുലൈമാൻ പഞ്ചായത്ത് പ്രസിഡൻ്റായ സമയത്ത് റോഡ് ടാർ ചെയ്യാനായി കല്ലുകൾ പാകിയിരുന്നു. എന്നാൽ വനം വകുപ്പ് അധികൃതർ ഇത് തടയുകയായിരുന്നു.
പിന്നീട് ടാർ ചെയ്യാൻ പഞ്ചായത്ത് മുന്നോട്ട് വന്നില്ല. നിലവിൽ മൂന്നര മീറ്റർ വീതിയിൽ സ്ഥലമുള്ളതിനാൽ വനഭൂമി വിട്ടു തരേണ്ടതില്ലന്നാണ് കോളനിക്കാർ പറയുന്നത്. സംരക്ഷിത വനമായ ഇരിയണ്ണിയിൽ കശുമാവിൻ തോട്ടത്തിനിടയിലൂടെയാണ് പാത കടന്നു പോകുന്നത്. കോളനിക്കിടയിലെ 700 മീറ്റർ റോഡ് പഞ്ചായത്ത് കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി കോൺക്രീറ്റ് ചെയ്ത് നൽകിയിരുന്നു. കലക്ടർക്കും എൽ എൽ എക്കും മന്ത്രിക്കും പരാതി നൽകിയെങ്കിലും പരിഗണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അതേ സമയം റോഡ് ടാർ ചെയ്യുന്നത് വനം വകുപ്പിൻ്റെ പരിഗണനയിലുണ്ടെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. എത്രയും പെട്ടെന്ന് കോളനിക്കാരുടെ പ്രശ്നം തീർക്കാൻ അധികൃതർ തയ്യാറാകണമെന്ന് കോളനിവാസി വിനോദ് പറഞ്ഞു.
Powered by Info News For You

Keywords: Kasaragod, Kerala, Road, Road Tarring, Protest, Muliyar, Panchayath, Niyamasabha-Election-2021, president, Family, Road has not been tarred for 40 years; Government's cruelty to people in Poovala colony.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment