നമ്പര്‍ പ്ലേറ്റ് മറച്ച് വാഹനമോടിക്കുന്നവര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബൂദബി പൊലീസ്
അബൂദബി: (www.kasargodvartha.com 13.07.2021) നമ്പര്‍ പ്ലേറ്റ് മറച്ച് വാഹനമോടിക്കുന്നവര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബൂദബി പൊലീസ്. ഏതു സാഹചര്യത്തിലായാലും നമ്പര്‍ പ്ലേറ്റ് മറയ്ക്കാന്‍ പാടില്ലെന്നും പൊലീസ് അറയിച്ചു. നമ്പര്‍ പ്ലേറ്റ് മറയുംവിധം വാഹനത്തില്‍ സൈക്കിളോ മറ്റും വച്ചുകെട്ടുന്നത് വിലക്കിയിട്ടും നിയമലംഘനം തുടരുന്ന സാഹചര്യത്തിലാണ് നടപടി.
ആറ് മാസത്തിനിടെ 5,177 പേരാണ് ഇത്തരം നിയമലംഘനത്തെ തുടര്‍ന്ന് പിടിയിലായത്. നമ്പര്‍ പ്ലേറ്റ് മറയുന്നതിനാല്‍ പ്രസ്തുത വാഹനങ്ങളുടെ നിയമലംഘനം രേഖപ്പെടുത്താന്‍ സാധിക്കാതെ വരുന്നു. പ്ലേറ്റിലെ നമ്പര്‍ തെളിഞ്ഞില്ലെങ്കിലും സമാന പിഴയുണ്ടാകും. നിയമ ലംഘനം തുടരുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
Keywords: Abudhabi, News, Gulf, World, Top-Headlines, Police, Vehicles, Vehicle, Fine, Abu Dhabi Police fine thousands for obscuring number plates
Powered by Info News For You

Comments
Post a Comment