പരസ്യമായി അപമാനിച്ചു; സ്വകാര്യ പണമിടപാടു നടത്തിവന്ന 40-കാരിയെ കുത്തി കൊലപ്പെടുത്തിയ 3 പേര്‍ അറസ്റ്റില്‍


ഹൈദരാബാദ്: (www.kvartha.com 13.07.2021) തെലുങ്കാനയിലെ അല്‍വാലില്‍ 40-കാരിയെ മൂന്നുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. നാല്‍പ്പതുകാരിയെ വീട്ടില്‍ കയറി കമ്പിപ്പാര കൊണ്ട് കുത്തി കൊലപ്പെടുത്തിയ കെ സൈലു (60), എന്‍ വിനോദ (55), ബി മഞ്ജുള ( 45) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കടം വാങ്ങിയ പണം തിരികെ ചോദിച്ച് പരസ്യമായി അപമാനിച്ചെന്ന് ആരോപിച്ചാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് പൊലീസ്. 

40കാരിയായ പൂലമ്മയില്‍ നിന്നും പ്രതികള്‍ മൂന്ന് പേരും ഒരു ലക്ഷം രൂപ വീതം കടം വാങ്ങിയിരുന്നു. ഇവര്‍ പണം തിരികെ നല്‍കാതിരുന്നതോടെ പൂലമ്മ പരസ്യമായി പ്രതികളെ ആക്ഷേപിച്ചിരുന്നുവെന്ന് പരിസരവാസികള്‍ പൊലീസിന് മൊഴി നല്‍കി.

News, National, India, Hyderabad, Crime, Killed, Accused, Police, Arrested, Finance, Telangana: Three borrowers kill woman financier for abusing them in public over failure to return money


തുടര്‍ന്ന് രാത്രി വീട്ടിലെത്തിയ പ്രതികള്‍ കമ്പിപ്പാര ഉപയോഗിച്ച് ഉറങ്ങിക്കിടന്നിരുന്ന പൂലമ്മയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. കടംവാങ്ങിയ പണം തിരിച്ചു  നല്‍കാത്തത്തിനെ തുടര്‍ന്ന് പ്രതികളെ പരസ്യമായി അവഹേളിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.  

Keywords: News, National, India, Hyderabad, Crime, Killed, Accused, Police, Arrested, Finance, Telangana: Three borrowers kill woman financier for abusing them in public over failure to return money

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?