പദവി ഏറ്റെടുത്തു 4 മാസമാകുമ്പോഴേക്ക് അപ്രതീക്ഷിത തീരുമാനം; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിംഗ് റാവത് രാജിവെച്ചു
ന്യൂഡെല്‍ഹി: (www.kvartha.com 03.07.2021) ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിങ് റാവത് പദവി രാജിവെച്ചു. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഗര്‍വണര്‍ ബേബി റാണി മൗര്യക്ക് മുഖ്യമന്ത്രി രാജിക്കത്ത് നല്‍കിയത്. ബിജെപി നേതൃത്വത്തിനും രാജി കൈമാറിയിരുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാജി. മുഖ്യമന്ത്രി പദവി ഏറ്റെടുത്തു നാലു മാസമാകുമ്പോഴാണ് തിരഥ് സിങ് റാവതിന്റെ അപ്രതീക്ഷിത രാജി.
ഡെല്‍ഹിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ പി നഡ എന്നിവരുമായി മൂന്നുദിവസം നീണ്ട ചര്‍ച്ചയ്ക്കുശേഷമാണ് രാജി.
അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കഴിഞ്ഞ മാര്‍ചിലാണ് ത്രിവേന്ദ്ര സിങ് റാവതിനുപകരം തിരഥ് സിങ്ങിനെ മുഖ്യമന്ത്രിയായി ബി ജെ പി ദേശീയനേതൃത്വം നിയോഗിച്ചത്. നാലു മാസം കഴിഞ്ഞിട്ടും എം എല്‍ എയാകാന്‍ കഴിയാത്തതും നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതും തിരഥ് സിങ്ങിനെ ഭരണഘടന പ്രതിസന്ധിയിലാക്കിയിരുന്നു. ഒപ്പം സംസ്ഥാന ബി ജെ പിയിലെ കടുത്ത ആഭ്യന്തരകലഹവും കാരണമായി. എം പിയായ തിരഥ് സിങ്ങിന് മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ സെപ്തംബര്‍ പത്തിനകം നിയമസഭാംഗമാകണമായിരുന്നു.
ഗംഗോത്രി, ഹല്‍ദ്വാനി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നെങ്കിലും കോവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധി അവശേഷിക്കുന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പ് വേണ്ടെന്നുവയ്ക്കാം. 2022 മാര്‍ച് 23 വരെ മാത്രമാണ് നിയമസഭാ കാലാവധി.
തിരഥിന്റെ എതിര്‍ ചേരിയിലുള്ള സത്പാല്‍ മഹാരാജ്, ധന്‍സിങ് റാവത് എന്നിവരും ഡെല്‍ഹിയില്‍ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. മാര്‍ചില്‍ തഴയപ്പെട്ടവരാണ് രണ്ടുപേരും.
Keywords: News, National, India, New Delhi, Uttarakhand, Chief Minister, Resignation, Politics, BJP, Uttarakhand Chief Minister Resigns 4 Months After He Took Charge2017 में सत्तारूढ़ हुई उत्तराखण्ड भाजपा ने अपने दो नेताओं की स्थिति हास्यास्पद बना दी है, दोनों भले आदमी हैं। @tsrawatbjp जी को बजट सत्र के बीच में बदलने का निर्णय ले लिया, जबकि वित्त विभाग भी उन्हीं के पास था, बजट पर चर्चा और बहस का जवाब उन्हीं को देना था,
— Harish Rawat (@harishrawatcmuk) July 2, 2021
1/2 pic.twitter.com/vIoyKNW1SM
Powered by Info News For You

Comments
Post a Comment