ലക്ഷ്യം അടുത്ത 4 വര്‍ഷത്തിനുള്ളില്‍ കടമില്ലാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നത്; 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 30,000 കോടി വരുമാനമുണ്ടായെന്ന അവകാശവാദവുമായി ബാബ രാംദേവ്
ന്യൂഡെല്‍ഹി: (www.kvartha.com 14.07.2021) 30,000 കോടി വരുമാനമുണ്ടായെന്ന അവകാശവാദവുമായി പതഞ്ജലി ഗ്രൂപ് ചെയര്‍മാന്‍ ബാബ രാംദേവ്. കഴിഞ്ഞ 2020-21 സാമ്പത്തിക വര്‍ഷത്തിലാണ് ഇത്രയും കോടിയുടെ വരുമാനമുണ്ടായത്. രുചി സോയയിലൂടെയുണ്ടായ 16,318 കോടിയുടെ വരുമാന വര്‍ധനവാണ് ബാബ രാംദേവിന് ഗുണകരമായത്. കഴിഞ്ഞ വര്‍ഷമാണ് രുചിസോയയെ പതഞ്ജലി ഗ്രൂപ് ഏറ്റെടുത്തത്.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ 9,738.81 കോടിയുടെ വരുമാനമാണ് പതഞ്ജലി ആയുര്‍വേദക്ക് ഉണ്ടായത്. പതഞ്ജലി ബിസ്‌കെറ്റ് 650 കോടി, ദിവ്യ ഫാര്‍മസി 850 കോടി, പതഞ്ജലി ആഗ്രോ 1600 കോടി എന്നിങ്ങനെയാണ് വിവിധ കമ്പനികളുടെ വരുമാനം.
നാല് വര്‍ഷത്തിനുള്ളില്‍ കടമില്ലാത്ത അവസ്ഥയിലേക്ക് കമ്പനിയെ എത്തിക്കുകയാണ് ലക്ഷ്യമെന്നും ബാബ രാംദേവ് പറഞ്ഞു. പതഞ്ജലി ആയുര്‍വേദയെ വൈകാതെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്നു അദ്ദേഹം വ്യക്തമാക്കി.
Powered by Info News For You

Comments
Post a Comment