'ക്ഷേത്രത്തിനടുത്തിരുന്ന് മാംസം കഴിച്ചുവെന്നാരോപിച്ച് യുവാവിനെ അടിച്ചു കൊന്നു'; 3 പേർ അറസ്റ്റിൽ

ലഖ്‌നൗ: (www.kvartha.com 04.07.2021) ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ക്ഷേത്രത്തിനടുത്തിരുന്ന് മാംസം കഴിച്ചുവെന്നാരോപിച്ച് യുവാവിനെ അടിച്ചു കൊന്നന്നെന്ന് റിപോർട്. മീററ്റ് സ്വദേശിയും ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയുമായ പ്രവീണ്‍ സെയ്നി(22) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. റൊടിയും സോയാബീനും കഴിച്ചു കൊണ്ടിരുന്ന യുവാവിനെയാണ് മൂവര്‍ സംഘം കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

പ്രവീണും സുഹൃത്തുക്കളായ ദേവേന്ദ്ര, വിനോദ് എന്നിവര്‍ ഗംഗ് നഹര്‍ ഘട്ടിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഈ സമരം ആക്രമികള്‍ എത്തുകയും ചോദ്യം ചെയ്യുകയും സംഘര്‍ഷമുണ്ടാകുകയും ചെയ്തു.

News, Lucknow, India, National, Allegation, Death, Uttar Pradesh, Temple, Police, Arrested, Arrest,

വെജിറ്റേറിയന്‍ ഭക്ഷണമാണ് കഴിക്കുന്നതെന്ന് പറഞ്ഞിട്ടും ഇവര്‍ അക്രമം തുടര്‍ന്നു. ഇരുമ്പ് ദണ്ഡുകളും വടികളും ഉപയോഗിച്ചാണ് പ്രതികള്‍ പ്രവീണിനെയും കൂട്ടുകാരെയും മര്‍ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ മദ്യപിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. ആര്‍മി ജീവനക്കാരനായ നിതിന്‍ എന്നയാളാണ് പ്രധാന പ്രതി. ഇയാള്‍ അവധിക്ക് നാട്ടിലെത്തിയതാണ്. ആകാശ്, അശ്വിനി എന്നിവരാണ് മറ്റ് പ്രതികള്‍.

Keywords: News, Lucknow, India, National, Allegation, Death, Uttar Pradesh, Temple, Police, Arrested, Arrest, In UP, young man was beaten to death for allegedly eating meat near a temple.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?