കുവൈതില്‍ വ്യാജ വാക്‌സിനേഷന്‍ സെര്‍ടിഫികറ്റ് നല്‍കിയ പ്രവാസികള്‍ ഉള്‍പെടെ 3 നഴ്‌സുമാര്‍ അറസ്റ്റില്‍



കുവൈത്: (www.kvartha.com 28.07.2021) വാക്‌സിനേഷന്‍ സെര്‍ടിഫികറ്റ് വ്യാജമായി നിര്‍മിച്ച് നല്‍കുന്ന പ്രവാസി നഴ്‌സുമാരുടെ സംഘത്തെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷനിലെ ടീം പിടികൂടി. പിടിയിലായ മൂന്ന് പേരില്‍ ഒരാള്‍ ഇന്‍ഡ്യന്‍ പ്രവാസിയും മറ്റു രണ്ട് പേര്‍ ഈജിപ്ത്യന്‍ സ്വദേശികളുമാണ്.

വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് വാക്‌സിനേഷന്‍ സെര്‍ടിഫികറ്റ് നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. ഇവരില്‍ നിന്ന് വ്യാജ സെര്‍ടിഫികറ്റ് സംഘടിപ്പിച്ച നാല് പേര്‍ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. 

News, World, International, Gulf, Kuwait, Arrested, Nurse, Certificate, Fake, COVID-19: 3 expat nurses held over vaccination–for-cash scam in Kuwait


250 മുതല്‍ 300 ദിനാര്‍ വരെ ഓരോരുത്തരില്‍ നിന്നു ഇവര്‍ വ്യാജ സെര്‍ടിഫികറ്റിനായി ഈടാക്കുകയും ചെയ്തു. ജഹ്‌റ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നഴ്‌സുമാരാണ് പിടിയിലായത്. അറസ്റ്റിലായ നഴ്‌സുമാരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Keywords: News, World, International, Gulf, Kuwait, Arrested, Nurse, Certificate, Fake, COVID-19: 3 expat nurses held over vaccination–for-cash scam in Kuwait

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?