ലൈംഗിക ബന്ധത്തിനിടെ യുവാവിന് ഉദ്ധാരണം കുറഞ്ഞ് വരാനും വീര്‍ക്കാനും തുടങ്ങി; പരിശോധനയില്‍ ലിംഗത്തിന് 3 സെന്റിമീറ്റര്‍ നീളത്തില്‍ പൊട്ടല്‍, മെഡികല്‍ രംഗത്തെ ആദ്യ സംഭവമെന്ന് ഡോക്ടര്‍മാര്‍


ലന്‍ഡന്‍: (www.kvartha.com 04.07.2021) ലൈംഗിക ബന്ധത്തിനിടെ യുവാവിന് ഉദ്ധാരണം കുറഞ്ഞ് വരാനും വീര്‍ക്കാനും തുടങ്ങി. പരിശോധനയില്‍ ലിംഗത്തിന് 3 സെന്റിമീറ്റര്‍ നീളത്തില്‍ പൊട്ടല്‍ സംഭവിച്ചതായി കണ്ടെത്തല്‍. ലൈംഗിക ബന്ധത്തിനിടെയാണ് 40കാരനായ ബ്രിടീഷ് യുവാവിന്റെ ലിംഗം ഒടിഞ്ഞതായി റിപോര്‍ട് ചെയ്യപ്പെട്ടത്. ഇത്തരത്തിലൊരപകടം മെഡികല്‍ രംഗത്തെ ആദ്യ സംഭവമാണെന്ന് യുവാവിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അവകാശപ്പെട്ടു.  

ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ പെരിനിയത്തില്‍ (യോനിക്കും മലദ്വാരത്തിനും ഇടയിലെ ഭാഗം) കുടുങ്ങിയാണ് ലിംഗത്തിന് പൊട്ടല്‍ സംഭവിച്ചത്. ഒടിവ് സംഭവിച്ചപ്പോള്‍ സാധാരണ കേള്‍ക്കുന്ന ശബ്ദം രോഗി കേട്ടില്ല. അപകടത്തിന് പിന്നാലെ ഉദ്ധാരണം ക്രമേണ കുറഞ്ഞുവന്നു. പിന്നീട് ലിംഗം വീര്‍ക്കാനും തുടങ്ങി. എംആര്‍ഐ സ്‌കാനിങ്ങിലാണ് ലംബമായി ലിംഗത്തിന് മൂന്ന് സെന്റിമീറ്റര്‍ നീളത്തില്‍ പൊട്ടലുണ്ടെന്ന് വ്യക്തമായത്. പിന്നീട് ശസ്ത്രക്രിയക്ക് വിധേയനാക്കി.

എല്ലുകളില്ലാത്ത അവയവമായതിനാല്‍ ലിംഗത്തിലെ പൊട്ടല്‍ അപൂര്‍വമാണ്. ഉദ്ധാരണസമയത്ത് ചുറ്റുമുള്ള സംരക്ഷണപാളി അസാധാരണമായി വളയുമ്പോഴാണ് ഒടിവ് സംഭവിക്കുന്നത്. ആദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് ബ്രിടീഷ് മെഡികല്‍ ജേര്‍ണലില്‍ യൂറോളജിസ്റ്റുകള്‍ പ്രസിദ്ധീകരിച്ച പഠന റിപോര്‍ട് പറയുന്നു. ലംബമായ രീതിയിലാണ് ഒടിവ് സംഭവിച്ചതെന്ന് റിപോര്‍ടില്‍ വ്യക്തമാക്കുന്നു. 

News, World, International, London, Lifestyle & Fashion, Health, Treatment, Hospital, Doctor, Report, Students, UK Man Breaks Penis Vertically, A First In Medical History


അപകടമുണ്ടാകുമ്പോള്‍ ശബ്ദം അറിയുകയും ഉടനെ ഉദ്ധാരണം നഷ്ടപ്പെടുകയും ചെയ്യും. അതുണ്ടായില്ല. ശസ്ത്രക്രിയ കഴിഞ്ഞ് ആറുമാസത്തിന് ശേഷം യുവാവിന് ഉദ്ധാരണ ശേഷി തിരിച്ചുകിട്ടി സാധാരണ നിലയിലാകുകയും ചെയ്തു. 

ലംബമായി ഒടിവ് സംഭവിക്കുന്നത് ആദ്യമായാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന് ജേണലില് പറയുന്നു. നേരത്തെയും ലിംഗത്തിന് ഒടിവ് റിപോര്‍ട് ചെയ്യപ്പെട്ടിരുന്നെങ്കിലും അതെല്ലാം തിരശ്ചീനമായ രീതിയിലായിരുന്നു. ഓണ്‍ലൈന്‍ മാധ്യമമായ ഗിസ്മോഡോയാണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്. 

Keywords: News, World, International, London, Lifestyle & Fashion, Health, Treatment, Hospital, Doctor, Report, Students, UK Man Breaks Penis Vertically, A First In Medical History

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?