സൗദിയില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ വെള്ളപ്പാച്ചിലില്‍ അകപ്പെട്ട് 3 മരണം

റിയാദ്: (www.kasargodvartha.com 25.07.2021) സൗദി അറേബ്യയില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ വെള്ളപ്പാച്ചിലില്‍ അകപ്പെട്ട് മൂന്ന് മരണം. കാറില്‍ യാത്ര ചെയ്തിരുന്ന സൗദി പൗരനും അമ്മയും മകളുമാണ് മരിച്ചത്. തായിഫിലെ ഖിയായിലുള്ള താഴ്‌വരയിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി ഈ പ്രദേശങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. 

സൗദി കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ശക്തമായ ഒഴുക്കില്‍പെട്ട് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ജിസാനില്‍ മറ്റൊരു കാറും കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ ഒഴുക്കില്‍പെട്ടിരുന്നു.  വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെയും രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നു.

Riyadh, News, Gulf, World, Top-Headlines, Death, Obituary, Car, Rain, Car swept away in heavy flood; 3 died in Saudi

Keywords: Riyadh, News, Gulf, World, Top-Headlines, Death, Obituary, Car, Rain, Car swept away in heavy flood; 3 died in Saudi



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?