വിമാനത്താവളത്തിൽ സ്വർണക്കടത്തിന് കൂട്ടുനിന്നെന്ന് കണ്ടെത്തൽ; 3 ഇൻസ്‌പെക്ടർമാരെ സെർവീസിൽ നിന്നും പിരിച്ചുവിട്ടു

കണ്ണൂർ: (www.kvartha.com 23.07.2021) വിമാനത്താവളത്തിൽ സ്വർണക്കടത്ത് സംഘത്തിന് കൂട്ടുനിന്നെന്ന പരാതിയിൽ 3 ഇൻസ്പെക്ടർമാരെ സെർവീസിൽനിന്ന് പിരിച്ചുവിട്ടു. രോഹിത് ശർമ, സാകേന്ദ്ര പസ്വാൻ, കൃഷൻ കുമാർ എന്നിവരെയാണ് കസ്റ്റംസ് പ്രിവന്റീവ് കമീഷണർ സുമിത്കുമാർ ജോലിയിൽനിന്നു പിരിച്ചുവിട്ടത്.

2019 ഓഗസ്റ്റ് 19ന് കണ്ണൂർ വിമാനത്താവളത്തിൽ 4.5 കിലോഗ്രാം സ്വർണവുമായി 3 കാരിയർമാർ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന്റെ പിടിയിലായ കേസ് അടിസ്ഥാനമാക്കിയാണ് ഈ നടപടി.

News, Kannur Airport, Kannur, Smuggling, Kerala, State, Customs, Gold smuggling gang, Terminated,

കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇൻസ്പെക്ടറായിരുന്ന രാഹുൽ പണ്ഡിറ്റിന്റെ നിർദേശാനുസരണം ഇവർ പ്രവർത്തിച്ചതായും പിടിയിലായ 4.5 കിലോഗ്രാം അടക്കം 11 കിലോഗ്രാം സ്വർണം കണ്ണൂർ വിമാനത്താവളം വഴി കടത്താൻ സംഘത്തെ സഹായിച്ചതായും ഡിആർഐ കണ്ടെത്തിയിരുന്നു.

ഡിആർഐ അറസ്റ്റ് ചെയ്ത രാഹുൽ പണ്ഡിറ്റിനെ നേരത്തേ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഡിആർഐ അറസ്റ്റ് ചെയ്ത മറ്റ് 3 കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥരും സസ്പെൻഷൻ കാലാവധിക്ക് ശേഷം കൊച്ചിയിൽ പ്രിവന്റീവ് വിഭാഗം ഹെഡ്ക്വാർടെഴ്സിൽ ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നു.

Keywords: News, Kannur Airport, Kannur, Smuggling, Kerala, State, Customs, Gold smuggling gang, Terminated, Relation with gold smuggling gang; Customs terminated 3 officers.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?