എണ്ണം കൂട്ടിയത് വാക്‌സിനുകളുടേതല്ല, മന്ത്രിമാരുടെ; 36 പുതുമുഖങ്ങളെ ഉള്‍പെടുത്തി കേന്ദ്രമന്ത്രിസഭ വിപുലീകരിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം


ന്യൂഡെല്‍ഹി: (www.kvartha.com 12.07.2021) പ്രധാനമന്ത്രി നരേന്ദ്രമോദി 36 പുതുമുഖങ്ങളെ ഉള്‍പെടുത്തി കേന്ദ്രമന്ത്രിസഭ വിപുലീകരിച്ചതിന് പിന്നാലെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രാജ്യം കോവിഡ് മൂലം ദുരിതമനുഭവിക്കുമ്പോള്‍ വാക്‌സിന് പകരം മന്ത്രിമാരുടെ എണ്ണമാണ് കൂട്ടിയതെന്ന് രാഹുലിന്റെ വിമര്‍ശനം. 

കേന്ദ്രമന്ത്രിസഭ 36 പുതുമുഖങ്ങളെ ഉള്‍പെടുത്തി വിപുലീകരിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ വിമര്‍ശനം. ഇതോടെ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 78ആയി. 81ആണ് കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പെടുത്താവുന്ന മന്ത്രിമാരുടെ പരമാവധി എണ്ണം. 

മന്ത്രിമാരുടെ എണ്ണം കൂട്ടിയെന്നും കോവിഡ് പ്രതിരോധ വാക്‌സിനുകളുടേതല്ല എന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. 'വാക്‌സിനുകളുടേതല്ല, മന്ത്രിമാരുടെ എണ്ണം കൂട്ടി' -രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കൂടാതെ രാജ്യത്തെ വാക്‌സിനേഷന്‍ നിരക്ക് സംബന്ധിച്ച കണക്കും ട്വീറ്റില്‍ പങ്കുവെച്ചു. 

News, National, India, New Delhi, Politics, Ministers, Prime Minister, Narendra Modi, COVID-19, Rahul Gandhi, Vaccine, Technology, Trending, Social Media, Number of ministers up, not vaccines: Rahul Gandhi after Cabinet expansion


ഇന്‍ഡ്യയില്‍ കോവിഡിന്റെ മൂന്നാംതരംഗം ഒഴിവാക്കുന്നതിന് ഡിസംബറോടെ 60 ശതമാനംപേരും വാക്‌സിന്‍ സ്വീകരിക്കണം. ഇതിനായി 88ലക്ഷം പേര്‍ക്ക് പ്രതിദിനം വാക്‌സിന്‍ നല്‍കണം. എന്നാല്‍ പ്രതിദിനം ഇത്രപേര്‍ക്ക് നിലവില്‍ വാക്‌സിന്‍ നല്‍കുന്നില്ല. വാക്‌സിന്‍ നല്‍കുന്നതിലെ ഈ കുറവ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയാണ് ബാധിക്കുന്നത്. 

ശനിയാഴ്ച 37ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതായത് 51 ലക്ഷത്തിന്റെ കുറവ്. കഴിഞ്ഞ ഏഴുദിവസത്തെ കണക്കുകളിലും ഇത്തരം കുറവ് കാണാന്‍ സാധിക്കുമെന്നും രാഹുല്‍ ട്വിറ്ററില്‍ പങ്കുവെച്ച ചാര്‍ടില്‍ വ്യക്തമാക്കുന്നു.

Keywords: News, National, India, New Delhi, Politics, Ministers, Prime Minister, Narendra Modi, COVID-19, Rahul Gandhi, Vaccine, Technology, Trending, Social Media, Number of ministers up, not vaccines: Rahul Gandhi after Cabinet expansion

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?