സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു; പവന് 35,680 രൂപ, ഗ്രാമിന് 4460

തിരുവനന്തപുരം: (www.kvartha.com 27.07.2021) സംസ്ഥാനത്ത് ചൊവാഴ്ച സ്വര്‍ണവില ഇടിഞ്ഞു. ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 4460 രൂപയും പവന് 35,680 രൂപയും ആണ് ചൊവാഴ്ചത്തെ നിരക്ക്.

Gold prices fall in state 35,680 per sovereign and Rs. 4460 per gram, Thiruvananthapuram, News, Gold Price, Business, Kerala

പവന് 35,840 രൂപയും ഗ്രാമിന് 4480 രൂപയും ആയിരുന്നു തിങ്കളാഴ്ചത്തെ നിരക്ക്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കഴിഞ്ഞദിവസം വര്‍ധിച്ചിരുന്നു. സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന നിരക്ക് ജൂലൈ 16നും 20നും രേഖപ്പെടുത്തിയ 36,200 രൂപയാണ്. കുറഞ്ഞ വില ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ 35,200 രൂപയും.

ജൂണ്‍ മാസത്തെ അപേക്ഷിച്ച് സ്വര്‍ണ വിപണി ജൂലൈ മാസത്തില്‍ മുന്നേറ്റം തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം കഴിഞ്ഞദിവസം നേരിയ തിരുത്തല്‍ നേരിട്ടു. ബോന്‍ഡിന്റെ മുന്നേറ്റശ്രമവും സ്വര്‍ണത്തിന് ക്ഷീണമായി.

Keywords: Gold prices fall in state 35,680 per sovereign and Rs. 4460 per gram, Thiruvananthapuram, News, Gold Price, Business, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?