ഭാര്യയുടെ ആഗ്രഹ പ്രകാരം കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ ബീജം ശേഖരിച്ചു; പിന്നാലെ 32കാരനായ ഭര്‍ത്താവ് മരണത്തിന് കീഴടങ്ങി


വഡോദര (ഗുജറാത്ത്): (www.kvartha.com 24.07.2021) ഭാര്യയുടെ ആഗ്രഹ പ്രകാരം ബീജം ശേഖരിച്ചതിന് പിന്നാലെ കോവിഡ് ബാധിതനായിരുന്ന ഭര്‍ത്താവ് മരണത്തിന് കീഴടങ്ങി. 32കാരനായ ഭര്‍ത്താവ് മരണാസന്നനായി കിടന്ന വേളയില്‍ അദ്ദേഹത്തിന്റെ ഓര്‍മക്കായി കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ യുവതി അതിയായി ആഗ്രഹി്ചിരുന്നു. അതിന് തന്നെ അനുവദിക്കണമെന്ന ഭാര്യയുടെ ആവശ്യത്തിന് കോടതി ഇടക്കാല അനുമതി നല്‍കിയിരുന്നു.

'ഹൈകോടതി അനുമതി ലഭിച്ചതിന് പിന്നാലെ എന്റെ കക്ഷിയുടെ ഭര്‍ത്താവിന്റെ ബീജം ശേഖരിച്ചതായി ആശുപത്രി അധികൃതര്‍ ഞങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി'-യുവതിയുടെ അഭിഭാഷകനായ നിലായ് പട്ടേല്‍ പറഞ്ഞു.

യുവതിയുടെ ഭര്‍ത്താവ് അബോധാവസ്ഥയിലായതിനാല്‍ അദ്ദേഹത്തില്‍ നിന്ന് അനുമതി നേടുക അസാധ്യമാണെന്ന് വിലയിരുത്തിയ കോടതി, സാഹചര്യത്തിന്റെ അടിയന്തര സ്വഭാവം പരിഗണിച്ച് കൃത്രിമമാര്‍ഗത്തിലൂടെ ബീജം ശേഖരിക്കാന്‍ ആശുപത്രിക്ക് ഇടക്കാല അനുവാദം നല്‍കുകയായിരുന്നു. മെഡികല്‍ ഉപദേശം ലഭിക്കുംവരെ ഇത് സുരക്ഷിതമായി സൂക്ഷിച്ചുവെക്കാനും കോടതി നിര്‍ദേശിച്ചു.    അടിയന്തര സാഹചര്യത്തിലാണ് ഇടക്കാല അനുമതി നല്‍കിയതെന്നും ഹരജി 23ന് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

News, National, India, Gujarath, Health, Health and Fitness, COVID-19, Trending, Death, Husband, Wife, Child, High Court, Hospital, Gujarat: Critically Ill COVID Patient, Whose Sperm Was Collected On Wife's Request, Is No More


2020 ഒക്ടോബറില്‍ വിവാഹിതരായ ദമ്പതികള്‍ കാനഡയിലായിരുന്നു കഴിഞ്ഞിരുന്നതെന്ന് ഇവരുടെ സുഹൃത്ത് പറഞ്ഞു. വിവാഹം കഴിഞ്ഞ് എട്ട് മാസം ആകുമ്പോഴേക്ക് യുവാവിന്റെ പിതാവിന് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ചില്‍ ഇവര്‍ ഇന്‍ഡ്യയിലേക്ക് തിരിച്ചെത്തി. തുടര്‍ന്ന് മേയ് 10നാണ് കോവിഡ് ബാധിച്ച് യുവാവ് അത്യാസന്ന നിലയിലായത്.

അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. വഡോദരയിലെ സ്റ്റെര്‍ലിങ് ആശുപത്രിയിലായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. 24 മണിക്കൂറിനുള്ളില്‍ ഇദ്ദേഹം മരണപ്പെട്ടേക്കുമെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.  

അതോടെ മരണത്തിലേക്ക് നീങ്ങുന്ന ഭര്‍ത്താവിന്റെ രക്തത്തിലുള്ള കുഞ്ഞിനെ കൃത്രിമരീതിയില്‍ ഗര്‍ഭം ധരിക്കണമെന്ന് യുവതി ആഗ്രഹം പ്രകടിപ്പിച്ചു. ആശുപത്രി അധികൃതരോട് ഇവര്‍ ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാല്‍, ഭര്‍ത്താവ് അബോധാവസ്ഥയിലായതിനാല്‍ കോടതിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ബീജം ശേഖരിക്കാനാകൂവെന്ന് ഡോക്ടര്‍മാര്‍ ഇവരെ അറിയിച്ചു. തുടര്‍ന്ന് ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

Keywords: News, National, India, Gujarath, Health, Health and Fitness, COVID-19, Trending, Death, Husband, Wife, Child, High Court, Hospital, Gujarat: Critically Ill COVID Patient, Whose Sperm Was Collected On Wife's Request, Is No More

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?