കാസർകോട് മീൻപിടുത്തത്തിന് പോയ തോണി തിരമാലയിൽ പെട്ട് തകർന്ന് 3 പേരെ കാണാതായി; 4 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു

കാസർകോട്: (www.kvartha.com 04.07.2021) മീൻപിടുത്തത്തിന് പോയ തോണി തിരമാലയിൽ പെട്ട് മൂന്ന് പേരെ കാണാതായി. നാല് പേർ പരിക്കുകളോടെ രക്ഷപെട്ടു. കാസർകോട് അഴിമുഖത്ത് ഞായറാഴ്ച പുലർചെയാണ് സംഭവം നടന്നത്. കസബ കടപ്പുറത്ത് നിന്നു പോയ ശശിയുടെ മകൻ സന്ദീപ് (33), അമ്പാടിയുടെ മകൻ രതീശൻ (30), ഷൺമുഖൻ്റ മകൻ കാർത്തിക് (29) എന്നിവരെയാണ് കടലിൽ കാണാതായത്.

Kerala, News, Top-Headlines, Kasaragod, Boat, Accident, Missing, MLA, Escaped, Hospital


സോമൻ്റെ മകൻ രവി (40), ലക്ഷ്മണൻ്റെ മകൻ ഷിബിൻ (30), ഭാസ്ക്കരൻ്റെ മകൻ മണികുട്ടൻ (35), വസന്തൻ്റെ മകൻ ശശി (30) എന്നിവർ പരിക്കുകളോടെ നീന്തി രക്ഷപ്പെട്ടു. ഇവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശക്തമായ തിരമാലയിൽ ഫൈബർ തോണി തകരുകയായിരുന്നു. ഭാഗികമായി തകർന്ന നിലയിൽ തോണി കരയ്ക്കടിഞ്ഞിട്ടുണ്ട്. കാണാതായ മൂന്ന് പേർക്ക് വേണ്ടി കോസ്റ്റൽ പൊലീസിൻ്റെ ബൊടും മീൻപിടുത്ത തൊഴിലാളികളുടെ വള്ളങ്ങളും തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

സംഭവമറിഞ്ഞ് കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്ന്, മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ നേതാക്കളായ ജി നാരായണൻ, ആർ ഗംഗാധരൻ, നഗരസഭാ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അബ്ബാസ് ബീഗം, കൗൺസിലർമാരായ പി രമേശൻ, ഉമ, പ്രവാസി കോൺഗ്രസ് നേതാവ് ബാബു തുടങ്ങിയവർ സംഭവസ്ഥലത്തെത്തി.

Keywords: Kerala, News, Top-Headlines, Kasaragod, Boat, Accident, Missing, MLA, Escaped, Hospital, Kasargod fishing boat capsizes, 3 missing; Four people escaped with injuries.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?