ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 3 മരണം, 4 പേരെ കാണാതായി

ഡെറാഡൂണ്‍: (www.kasargodvartha.com 19.07.2021) ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് മൂന്ന് പേര്‍ മരിച്ചു. രണ്ടു സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. നാലു പേരെ കാണാതായി. കാണാതായവരില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയും ഉള്‍പ്പെടുന്നതായി സംസ്ഥാന ദുരന്ത നിവാരണ സേന ഇന്‍സ്പെക്ടര്‍ ജഗദംബ പ്രസാദ് പറഞ്ഞു.

ഉത്തരകാശി ജില്ലയിലെ മണ്ടോ ഗ്രാമത്തിലാണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ദുരന്തനിവാരണസേന അറിയിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയാണ്. മണ്ടോ ഗ്രാമത്തിലെ നിരവധി വീടുകളില്‍ വെള്ളം കയറി.

News, National, Top-Headlines, Accident,Death, Missing, Rain, cloudburst, After Uttarkashi in Uttarakhand witnesses cloudburst, 3 dead and 4 missing

Keywords: News, National, Top-Headlines, Accident,Death, Missing, Rain, cloudburst, After Uttarkashi in Uttarakhand witnesses cloudburst, 3 dead and 4 missing



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?