മൊഴികളില്‍ പൊരുത്തക്കേടുകള്‍; മുസ്ലിം ലീഗ് നേതാവ് കെ എം ശാജിയെ വിജിലന്‍സ് 2-ാം ദിവസവും ചോദ്യം ചെയ്യുന്നു

കോഴിക്കോട്: (www.kvartha.com 08.07.2021) മുസ്ലിം ലീഗ് നേതാവ് കെ എം ശാജിയെ തുടര്‍ച്ചയായ രണ്ടാം ദിവസവും വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കോഴിക്കോട്ടെ വിജിലന്‍സ് ഓഫീസില്‍ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യല്‍. ബുധനാഴ്ച മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.

Vigilance interrogates KM Shaji again, Kozhikode, News, Politics, Muslim-League, Leader, Vigilance, Kerala

അനധികൃത സ്വത്ത് സമ്പാദവുമായി ബന്ധപ്പെട്ട് ശാജിക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ഷാജി നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്നായിരുന്നു വിജിലന്‍സ് ബുധനാഴ്ച വീണ്ടും ചോദ്യം ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിനായി പിരിച്ച പണത്തിന്റെ രസീതിന്റെ കൗന്‍ഡര്‍ ഫോയിലുകളും മിനിറ്റ്‌സിന്റെ രേഖകളും ശാജി തെളിവായി നല്‍കിയിരുന്നു. എന്നാല്‍ ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്ന് വിജിലന്‍സ് സംശയിക്കുന്നു.

ശാജിക്ക് വരവില്‍ കവിഞ്ഞ സ്വത്ത് ഉള്ളതായി നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. നവംബറില്‍ ശാജിക്കെതിരെ പ്രാഥമിക അന്വേഷണവും നടത്തി. തുടര്‍ന്നാണ് ശാജിക്കെതിരെ വിജിലന്‍സ് കേസെടുത്തത്. നേരത്തേയും ശാജിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. നേരത്തെ ശാജിയുടെ ഭാര്യയേയും ചോദ്യം ചെയ്തിരുന്നു.

Keywords: Vigilance interrogates KM Shaji again, Kozhikode, News, Politics, Muslim-League, Leader, Vigilance, Kerala.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?