വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി യുഎസ്; കോവിഡ് കൂടുതലുള്ള മേഖലകളില്‍ 2 ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും മാസ്‌ക് ധരിക്കണം
വാഷിങ്ടണ്‍: (www.kvartha.com 29.07.2021) യുഎസില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കുന്നു. കോവിഡ് കൂടുതലുള്ള മേഖലകളില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് യുഎസ് ആരോഗ്യ അധികൃതര്‍ അറിയിച്ചു. കോവിഡ് ഡെല്‍റ്റ വകഭോദം വ്യാപിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. വൈറ്റ് ഹൗസിലെ മുഴുവന്‍ ജീവനക്കാര്‍ക്കും മാസ്‌ക് ധരിച്ച് ജോലിക്കെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി യുഎസില്‍ കോവിഡ് വ്യാപനം വര്‍ധിക്കുകയാണ്.
Keywords: Washington, News, World, Mask, COVID-19, Health, Vaccine, U.S. tells vaccinated people in high COVID risk areas to mask again
Powered by Info News For You

Comments
Post a Comment