ഒരേസമയം 2 വായിലൂടെയും ഭക്ഷണം അകത്താക്കുന്ന പാമ്പ്, വിഡിയോ


മുംബൈ: (www.kvartha.com 28.07.2021) മൃഗങ്ങളെക്കുറിച്ചും ഇഴജീവികളെക്കുറിച്ചുമുള്ള വിഡിയോ വൈറലാകാന്‍ അധിക സമയമൊന്നും വേണ്ട. കാരണം അപൂര്‍വ്വമായി കിട്ടുന്ന ഇത്തരം വിഡിയോകള്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഏറെ പ്രിയപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വിഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

ഈ വിഡിയോയില്‍ രണ്ടു തലയുള്ള പാമ്പ് ഒരേസമയം രണ്ടു വായകളിലൂടെ രണ്ടു എലികളെ വിഴുങ്ങുന്നത് കാണാം. രണ്ടു തലയുള്ള പാമ്പിന്‍േറതാണ് വിഡിയോ. പാമ്പിന്റെ രണ്ടു വായിലൂടെയും ഓരോ എലികളെ വീതം ഈ പാമ്പ് അകത്താക്കുകയാണ്. ഒരേസമയം അമ്പരപ്പിക്കുന്നതും ഞെട്ടല്‍ ഉളവാക്കുന്നതുമാണ് ഈ വിഡിയോ. 

പ്രമുഖ യുട്യൂബര്‍ ബ്രയാന്‍ ബാര്‍സിക് ഇന്‍സ്റ്റാഗ്രാമിലാണ് ഈ വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 'രണ്ട് തലയുള്ള ബെനും ജെറിയും ഭക്ഷണം കഴിക്കുന്നു. എന്റെ മറ്റ് പാമ്പുകളെയും മൃഗങ്ങളെയും കാണാനില്ല, ഈ സാഹസികതയ്ക്ക് ഒരു പൊട്ടിത്തെറി ഉണ്ടായതിനാല്‍ പങ്കിടാന്‍ ഇനിയും ഏറെയുണ്ട് ! ' ക്ലിപിനൊപ്പം പങ്കിട്ട അടിക്കുറിപ്പില്‍ ബ്രയാന്‍ ബാര്‍സിക് ഇങ്ങനെ എഴുതിയിരിക്കുന്നു. 

ജൂലൈ 21 ന് പങ്കിട്ട ഈ ക്ലിപ് ഇതിനോടകം 18,700 ലധികം ലൈകുകളും നിരവധി റിയാക്ഷനുകളും നേടി. രണ്ട് വായിലൂടെയും ഭക്ഷണം കഴിക്കുന്നത് എങ്ങനെയാണെന്ന് അത്ഭുപ്പെടുകയാണ് ചിലര്‍. വിഡിയോ ആളുകളെ ആകെ ഞെട്ടിക്കുന്നതാണ്. ചിലര്‍ തങ്ങളുടെ കണ്ണുകള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്ന് കമന്റിട്ടപ്പോള്‍, മറ്റുള്ളവര്‍ ക്ലിപ് മനോദൌര്‍ബല്യമുള്ളവര്‍ക്കു വേണ്ടിയല്ലെന്ന് ചൂണ്ടിക്കാട്ടി.

News, National, India, Mumbai, Viral, Video, Social Media, Instagram, Animals, Snake, Two-Headed Snake Swallows Two Mice Simultaneously, Viral Clip


'ഇതിന് മുമ്പ് രണ്ട് തലയുള്ള പാമ്പിനെ കണ്ടിട്ടില്ല' എന്ന് ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് എഴുതി. 'വൗ! മനോഹരമായ പാമ്പ്, 'മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. 'പാമ്പിന്റെ പുറകില്‍ ഒരു പുഞ്ചിരി ഉണ്ട്,' - എന്നാണ് മറ്റൊരാള്‍ കമന്റിട്ടത്.

ബൈസിഫലി എന്നാണ് രണ്ടു തലയുള്ള അവസ്ഥയെ വിളിക്കുന്നത്. ഫ്‌ലോറിഡ ഫിഷ് ആന്‍ഡ് കണ്‍സര്‍വേഷന്‍ കമിഷന്റെ അഭിപ്രായപ്രകാരം ഭ്രൂണാവസ്ഥയിലാകുമ്പോള്‍ ഇരട്ടകള്‍ക്ക് വേര്‍പ്പെടാന്‍ കഴിയാതെ വരുമ്പോഴാണ് രണ്ടു തലകളും ഒരു ഉടലുമുള്ളവ ജനിക്കുന്നത്. സാധാരണയായി ഇവക്ക് അതിജീവിക്കാന്‍ സാധിക്കാറില്ലെന്നും വിദഗ്ധര്‍ പറയുന്നു. ശത്രുക്കള്‍ വേട്ടയാടാനെത്തുമ്പോള്‍ രണ്ടു തലച്ചോറുകളും രണ്ടു തീരുമാനങ്ങളെടുക്കുമ്പോഴേക്കും ഇവ വേട്ടയാടപ്പെട്ടിരിക്കുമെന്നും അവര്‍ പറയുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് രണ്ടു തലയുള്ള പാമ്പുകള്‍. കഴിഞ്ഞവര്‍ഷം ഒഡിഷയില്‍ രണ്ടു തലയുള്ള പാമ്പിനെ കണ്ടെത്തിയിരുന്നു. ആ പാമ്പിനും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന രണ്ടു തലകളാണ് ഉണ്ടായിരുന്നത്.        

Keywords: News, National, India, Mumbai, Viral, Video, Social Media, Instagram, Animals, Snake, Two-Headed Snake Swallows Two Mice Simultaneously, Viral Clip 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?