കടം കൊടുത്ത പണം തിരിച്ച് ചോദിച്ച ബിസിനസുകാരനെ കുത്തി കൊലപ്പെടുത്തി, തെളിവ് നശിപ്പിക്കാന്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ഇല്ലാതാക്കി; കേസില്‍ മറ്റൊരു ബിസിനസുകാരനും 2 സഹായികളും അറസ്റ്റില്‍


ന്യൂഡെല്‍ഹി: (www.kvartha.com 24.07.2021) കടം കൊടുത്ത പണം തിരിച്ച് ചോദിച്ച ബിസിനസുകാരനെയും സുഹൃത്തിനെയും കുത്തി കൊലപ്പെടുത്തിയ കേസില്‍ മറ്റൊരു ബിസിനസുകാരനും അയാളുടെ രണ്ട് സഹായികളും അറസ്റ്റില്‍. സുരേന്ദ്ര ഗുപ്ത, അമിത്ത് ഗോയല്‍ എന്നിവരെ കൊലപ്പെടുത്തിയ സുരേന്ദ്ര ഗുപ്തയുടെ ബന്ധുവും, ബിസിനസുകാരനുമായ സന്ദീപ് ജയിനും, അയാളുടെ രണ്ട് ജീവനക്കാരമാണ് അറസ്റ്റിലായത്. ഡെല്‍ഹി രോഹിണിയിലെ സെക്ടര്‍ 3യി വ്യാഴാഴ്ച രാത്രിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 

വ്യാഴാഴ്ച രാത്രിയോടെയാണ് വസീരാബാദില്‍ ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ട എസ് യു വിയില്‍ നിന്നും അമിത്ത് ഗോയലിന്റെ മൃതദേഹം ലഭിച്ചത്. തുടര്‍ന്ന് എസ് യു വി ഗുപ്തയുടെ വീട്ടിലെതാണെന്ന് പൊലീസ് വണ്ടി നമ്പര്‍ വച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ബന്ധുക്കളുടെ മൊഴി എടുത്തപ്പോഴാണ് വസീരാബാദിലെ സന്ദീപ് ജയിന്റെ ഫാക്ടറിയിലേക്ക് പണം തിരിച്ചുവാങ്ങാന്‍ ഗുപ്തയും, ഗോയലും പോയിരുന്നു എന്ന വിവരം ലഭിച്ചത്.

News, National, India, New Delhi, Police, Business Man, Killed, Murder Case, Case, Crime, Arrested, Two businessmen friends killed by aide in northwest Delhi over Rs 20 lakh loan


തുടര്‍ന്ന് ഫോണ്‍ ലൊകേഷന്‍ ഉപയോഗിച്ച് സന്ദീപ് ജയിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ സംഭവിച്ച കാര്യങ്ങള്‍ ഇയാള്‍ തുറന്നുപറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ഫാക്ടറിയില്‍ നിന്നുതന്നെ ഗുപ്തയുടെ ശരീരവും കണ്ടെത്തുകയായിരുന്നു. കടം നല്‍കിയ പണം തിരിച്ചുചോദിച്ച് നിരന്തരം സമ്മര്‍ദമുണ്ടാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് ജയിന്‍ പൊലീസിന് നല്‍കിയ മറുപടി. 

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, കഴിഞ്ഞ വര്‍ഷം ലോക് ഡൗണ്‍ കാലത്ത് ഗുപ്ത സന്ദീപിന് 20 ലക്ഷം രൂപ ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി കടം നല്‍കി. ഈ പണത്തില്‍ പകുതിയോളം സന്ദീപ് തിരിച്ചുനല്‍കി. എന്നാല്‍ പണം പൂര്‍ണമായി തിരിച്ചുനല്‍കണം എന്നായിരുന്നു ഗുപ്തയുട ആവശ്യം. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഗുപ്തയെ സന്ദീപും ജീവനക്കാരും കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കാനായി ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ഗോയലിനെയും കൊലപ്പെടുത്തി. കത്തിയും ഇരുമ്പ് വടിയും ഉപയോഗിച്ചാണ് ബിസിനസുകാരെ ജയിന്റെ രണ്ട് ജീവനക്കാര്‍ കൊലപ്പെടുത്തിയത്. 

അതേസമയം രണ്ട് ബിസിനസുകാരുടെ മരണം സംബന്ധിച്ച് ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്ന് മരിച്ചവരുടെ കുടുംബം ആവശ്യപ്പെട്ടു.

Keywords: News, National, India, New Delhi, Police, Business Man, Killed, Murder Case, Case, Crime, Arrested, Two businessmen friends killed by aide in northwest Delhi over Rs 20 lakh loan

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?