ദൃശ്യം 2 തമിഴ് റീമേക്; കമൽ ഹാസന് നായികയായി നാദിയ മൊയ്തു
ചെന്നൈ: (www.kvartha.com 02.07.2021) മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം എന്ന സിനിമ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. തീയറ്ററുകളിൽ വൻ കോളിളക്കമുണ്ടാക്കിയ സിനിമയുടെ രണ്ടാം ഭാഗം കോവിഡ് പ്രതിസന്ധി മൂലം ഒടിടി റിലീസ് ആയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രേക്ഷകർ വലിയ ഹിറ്റ് ആക്കി മാറ്റിയിരുന്നു.
മലയാളത്തിൽ റിലീസ് ആയപോലെ തന്നെ ചിത്രം അന്യഭാഷകളിക്കും റീമേക് ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ ദൃശ്യം 2 തമിഴ് റീമേകിനെ വേണ്ടി കാത്തിരിക്കുകയാണ് സിനിമ പ്രേക്ഷകർ.
കമല്‍ ഹാസന്‍ നായകനായെത്തുന്ന ആദ്യഭാഗത്തില്‍ ഗൗതമിയായിരുന്നു നായിക. എന്നാൽ ഇത്തവണ കമലിന്റെ നായികയായി ഗൗതമി ഉണ്ടാകില്ല എന്നാണ് റിപോർടുകൾ.

മീനയുടെ പേരായിരുന്നു ഈ വേഷത്തിനായി ഉയര്‍ന്നുകേട്ടിരുന്നത് എങ്കിലും അവസാനം പാപനാശം 2ല്‍ നായികയായി നദിയ മൊയ്തു എത്തുമെന്നാണ് വെളിപ്പെടുത്തലുകൾ. ദൃശ്യത്തിന്റെ തെലുങ്ക് റീമേകില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് നാദിയ മൊയ്തു എത്തിയത്. നദിയയ്ക്കൊപ്പം കമല്‍ സ്‌ക്രീന്‍ സ്പേസ് പങ്കിടുന്നത് കാണുവാനായി കാത്തിരിക്കുകയാണ് ആരാധകരും.
ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രം വൈകാതെ തന്നെ ഒടിടി റിലീസ് ചെയ്യുമെന്നാണ് കേള്‍ക്കുന്നത്.
Keywords: News, Chennai, Film, Entertainment, Cinema, Actor, Actress, Tamilnadu, India, National, Nadia Moidu, Kamal Haasan, Papanasam 2, Nadia Moidu as the heroine of Kamal Haasan in Papanasam 2.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment