മകന്‍ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഭാര്യയ്ക്ക് മര്‍ദനം; വഴക്കിനിടെ ഉറങ്ങിക്കിടന്ന 2 വയസുകാരിയെ തറയിലടിച്ച് കൊന്ന് പിതാവ്, മറ്റൊരു കുട്ടിക്ക് പരിക്ക്
ന്യൂഡെല്‍ഹി: (www.kvartha.com 12.07.2021) മകന്‍ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഭാര്യയുമായി വഴക്കിട്ടശേഷം രണ്ടുവയസുകാരിയെ പിതാവ് തറയിലടിച്ച് കൊന്നു. മൂത്തമകളായ അഞ്ചുവയസുകാരി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. ജൂലൈ ഒമ്പതിന് ആന്ധ്രപ്രദേശിലെ വിസിനനഗരം ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ സലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.
രണ്ട് പെണ്‍കുട്ടികള്‍ ആയിരുന്നതിനാല്‍ പ്രസാദ് എന്നയാള്‍ വളരെ അസ്വസ്ഥനായിരുന്നു. ഒരു ദിവസം പുറത്ത് പോയിരുന്ന പ്രസാദ് വീട്ടിലെത്തിയ ശേഷം ഭാര്യയുമായി വഴക്കും ബഹളവുമായി. മകന്‍ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഭാര്യയെ മര്‍ദിക്കുകയും വിവാഹമോചനവും ആവശ്യപ്പെട്ടു. ഭാര്യയുമായി വഴക്കിട്ട ശേഷം മക്കളുടെ നേര്‍ക്ക് തിരിയുകയായിരുന്നു.
ഉറങ്ങികിടന്ന രണ്ടുവയസുകാരി പ്രണവിയെ വലിച്ചിഴച്ചശേഷം കാലില്‍ പിടിച്ച് തല സിമന്റ് ഭിത്തിയിലേക്ക് അടിക്കുകയായിരുന്നു. കുട്ടി അപ്പോള്‍ തന്നെ മരിച്ചു. തുടര്‍ന്ന് അഞ്ചുവയസുകാരി സിരിയുടെ തലയും നിലത്തേക്ക് അടിച്ചു. ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിച്ചു. മക്കളെ ഉപദ്രവിക്കുന്നത് കണ്ട് തടയാന്‍ ചെന്ന ഭാര്യക്ക് ഗുരുതര പരിക്കുകളില്ല.
രണ്ടാമതും പെണ്‍കുഞ്ഞ് പിറന്നതോടെ ഇയാള്‍ ഭാര്യയെ വിവാഹ മോചനത്തിന് നിര്‍ബന്ധിച്ചിരുന്നു. ഒരാഴ്ചമുന്‍പ് ദമ്പതികള്‍ തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് ഇരുവരുടെയും ബന്ധുക്കള്‍ ഇടപ്പെട്ടിരുന്നു. തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കളുടെ വീട്ടിലായിരുന്ന ഭാര്യയും മക്കളും കുറച്ച് ദിവസം മുന്‍പാണ് തിരിച്ച് എത്തിയത്.
Powered by Info News For You

Comments
Post a Comment