ഏജീസ് ഓഫിസ് ജീവനക്കാരെ ആക്രമിച്ച സംഭവം; 2 പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: (www.kvartha.com 01.07.2021) ഏജീസ് ഓഫിസിലെ ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വഞ്ചിയൂര്‍ സ്വദേശികളായ രാകേഷ്, പ്രവീണ്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ മുഖ്യപ്രതിയായ രാജേഷിനായുള്ള തെരച്ചില്‍ തുടരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഞായറാഴ്ച രാത്രി 8.30 മണിക്ക് പേട്ട അമ്പലമുക്കിലായിരുന്നു സംഭവം.
ഹരിയാന സ്വദേശിയും ഏജീസ് ഓഫിസ് സീനിയര്‍ അക്കൗണ്ടന്റുമായ രവി യാദവ്, ഉത്തര്‍പ്രദേശ് സ്വദേശിയും ഏജീസ് ഓഫിസ് ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററുമായ ജഗത് സിങ് എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. കുടുംബവുമായി നടക്കാനിറങ്ങിയ ഇവര്‍ തിരികെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം.
ഇരുചക്രവാഹനത്തില്‍ എത്തിയ സംഘം ഭാര്യമാരെ കടന്ന് പിടിക്കാന്‍ ശ്രമിച്ചു. ഇത് തടഞ്ഞതോടെയായിരുന്നു ആക്രമണം. കത്തി കൊണ്ടുള്ള ആക്രമണത്തില്‍ ഇവരുടെ വിരലിനും കൈയ്ക്കുമാണ് പരിക്കേറ്റത്. സംഭവം നടന്ന് മൂന്നുദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു.
Keywords: Thiruvananthapuram, News, Kerala, Arrest, Crime, Attack, Injured, Case of attack on Aegis office workers; 2 arrested
Powered by Info News For You

Comments
Post a Comment