ജൂഡോ പരിശീലനത്തിനിടെ പരിശീലകനും സഹപാഠികളും 27 തവണ നിലത്തെറിഞ്ഞു; തലയ്ക്കും ആന്തരികാവയവങ്ങള്‍ക്കും പരിക്കേറ്റ് 70 ദിവസം കോമയിലായിരുന്ന 7 വയസുകാരന്‍ മരിച്ചു



തായ്പേയ് സിറ്റി: (www.kvartha.com 01.07.2021) ജൂഡോ പരിശീലനത്തിനിടെ പരിശീലകനും സഹപാഠികളും 27 തവണ നിലത്തെറിഞ്ഞതിനെ തുടര്‍ന്ന് അബോധാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്ന തായ്വാന്‍ സ്വദേശിയായ 7 വയസുകാരന്‍ മരിച്ചു. തലയ്ക്കും ആന്തരികാവയവങ്ങള്‍ക്കും പരിക്കേറ്റ് കോമയിലായ കുട്ടി 70 ദിവസം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇത്ര തള്ളി നീക്കിയത്. ഏപ്രില്‍ മാസത്തിലെ പരിശീലനത്തിനിടയിലാണ് കുട്ടിക്ക് പരിക്കേറ്റത്. 

ജൂഡോയില്‍ കഷ്ടിച്ച് പ്രാഥമിക പരിശീലനം മാത്രം നേടിയിരുന്ന കുട്ടിയെ സഹപാഠികളും പരിശീലകനും തുടര്‍ച്ചയായി നിലത്തെറിയുകയായിരുന്നു. സംഭവത്തില്‍ അറുപത് വയസ് പ്രായമുള്ള പരിശീലകനെതിരെ കേസ് എടുത്തുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനും ശാരീരിക അക്രമത്തിനും പൊലീസ് കസ്റ്റഡിയിലെടുത്ത പരിശീലകന്‍ വന്‍തുക കെട്ടിവച്ച ശേഷം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കുട്ടി മരണപ്പെട്ടതോടെ ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്നാണ് സൂചന. പൊലീസിന്റെ അന്വേഷണത്തില്‍ ലൈസന്‍സ് ഇല്ലാതെയായിരുന്നു പരിശീലകന്‍ കുട്ടികള്‍ക്ക് ജൂഡോ പരിശീലിപ്പിച്ചിരുന്നതെന്നും കണ്ടെത്തി.  

അമ്മയുടെ സഹോദരനൊപ്പമായിരുന്നു കുട്ടി ജൂഡോ പരിശീലനത്തിന് എത്തിയിരുന്നത്. ചെറിയ പ്രായത്തിലെ ജൂഡോ പരിശീലനം കുട്ടിക്ക് അപകടകരമാണെന്ന് വാദിച്ച അമ്മയുടെ സഹോദരന്‍ പരിശീലന ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. പരിശീലനത്തിനിടെ കുട്ടിയെ സഹപാഠികളും പരിശീലകനും നിലത്തെറിയുന്നതും ഇത്തരത്തില്‍ ചിത്രീകരിച്ചിരുന്നു.

News, World, International, Crime, Injured, Child, Treatment, Hospital, Death, Sports, Taiwan boy thrown 27 times during judo class taken off life support


ഇതിനിടെ കുട്ടി വളരെയേറെ ബുദ്ധിമുട്ടുന്നത് കണ്ട ബന്ധുവാണ് പരിശീലനം അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചത്. അപ്പോഴേക്കും തലകറങ്ങി വീണ കുട്ടി വൈകാതെ കോമാവസ്ഥയിലാവുകയായിരുന്നു. എന്നാല്‍ കുട്ടി മയങ്ങി വീണിട്ടും അബോധാവസ്ഥ അഭിനയിക്കുകയാണെന്നായിരുന്നു പരിശീലകന്‍ പറഞ്ഞത്. ഇതോടെ ബന്ധു കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും കുട്ടിയുടെ അവസ്ഥ വളരെ ഗുരുതരമായിരുന്നു. 

Keywords: News, World, International, Crime, Injured, Child, Treatment, Hospital, Death, Sports, Taiwan boy thrown 27 times during judo class taken off life support

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?