നോർക റൂട്സിൽ എഴുത്തു പരീക്ഷയും റാങ്ക് ലിസ്റ്റും തയ്യാറാക്കിയിട്ടും ഒരാളെ പോലും നിയമിക്കാതെ റദ്ദാക്കി; ഉദ്യോഗാർഥിക്ക് 2,500 രൂപ നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവ്
കാസർകോട്: (www.kasargodvartha.com 31.07.2021) കേരള സർകാർ സ്ഥാപനമായ നോർക റൂട്സിൽ എഴുത്തുപരീക്ഷയും റാങ്ക് ലിസ്റ്റും തയ്യാറാക്കിയിട്ടും ഒരാളെ പോലും നിയമിക്കാതെ റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സംഭവത്തിൽ ഉദ്യോഗാർഥിക്ക് 2,500 രൂപ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവ്.
സംസ്ഥാന സർകാറിന്റെ കീഴിലുള്ള നോർക റൂട്സിൽ അറ്റൻഡർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് കോഴിക്കോട് വെച്ച് 2017 ഒക്ടോബർ എട്ടിന് നടന്ന എഴുത്തുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച് റാങ്ക് ലിസ്റ്റ് നോർക റൂട്സിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും നിയമനം നടത്താതെ റദ്ദാക്കിയെന്നും കാണിച്ച് ഉദ്യോഗാർഥിയായ ബദിയടുക്ക ചെടേക്കാലിലെ സി എച് മുഹമ്മദ് കുഞ്ഞി നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമീഷൻ്റെ നടപടി.
നോർക് റൂട്സിന് വേണ്ടി 27 തസ്തികകളിലേക്കാണ് സെന്റർ ഫോർ മാനജ്മെന്റ് ഡെവലപ്മെന്റ് ഡിപാർട്മെന്റ് മുഖേന മത്സര പരീക്ഷ നടത്താൻ തീരുമാനിച്ചത്. അതനുസരിച്ച് പത്രപരസ്യം നടത്തി ലഭിച്ച അപേക്ഷകളിൽ ഷോർട് ലിസ്റ്റ് ചെയ്തവർക്കായി 2017 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ എഴുത്തുപരീക്ഷ നടത്തുകയും ചെയ്തിരുന്നു. തുടർന്ന് ഓരോ തസ്തികയ്ക്കും തയ്യാറാക്കിയ പൊസിഷൻ ലിസ്റ്റ് നോർക റൂട്സിന്റെ വെബ് സൈറ്റിൽ 2017 ഡിസംബർ മാസം പ്രസിദ്ധികരിക്കുകയും ചെയ്തിരുന്നുവെന്ന് നോർക റൂട്സ് സി ഇ ഒ കമീഷൻ മുമ്പാകെ റിപോർട് ചെയ്തിരുന്നു.
നോർക റൂട്സിന്റെ 52-ാമത് ഡയറക്ടർ ബോർഡ് യോഗം ചേർന്നാണ് നിയമനം നടത്താൻ തീരുമാനിച്ചത്. എന്നാൽ നിയമനം സംബന്ധിച്ച് സർകാരിൽ നിന്നും മുൻകൂർ അനുമതി വാങ്ങിയില്ലെന്ന് വ്യക്തമാക്കി സർകാർ നിർദേശപ്രകാരം ഈ യോഗത്തിൽ സബ് കമിറ്റി വെച്ച് പരിശോധിച്ച് നിയമന നടപടി സുതാര്യമല്ലെന്ന് കണ്ടെത്തിയിരുന്നു. സർകാരും നിയമനം സംബന്ധിച്ച കാര്യം വിശദമായി പരിശോധിച്ചിരുന്നു. 2020 ജനുവരി 16നാണ് റാങ്ക് ലിസ്റ്റ് റദ്ദാക്കാൻ തീരുമാനിച്ചത്.
ഉദ്യോഗാർഥികളിൽ നിന്നും പരീക്ഷ ഫീസ് വാങ്ങാത്തതിനാൽ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ ധാർമികമായി തെറ്റില്ലെന്ന നോർക റൂട്സ് ചീഫ് എക്സിക്യൂടീവ് ഓഫീസറുടെ കണ്ടെത്തൽ അപഹാസ്യവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് കമീഷൻ വിലയിരുത്തി.
പരീക്ഷ എഴുതാൻ രണ്ട് ദിവസങ്ങളിലായി കാസർകോട്ട് നിന്നും കോഴിക്കോട് പോയതിൽ വലിയൊരു തുകയും സമയവും നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് പരാതിക്കാരൻ മുഹമ്മദ് കുഞ്ഞി പരാതിപ്പെട്ടിരുന്നു. നിയമനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഉദ്യോഗാർഥിയുടെ പരാതി പരിഹാക്കാൻ കഴിയില്ലെങ്കിലും പരാതിക്കാന് യാത്രാ ചെലവിനത്തിൽ 2500 രൂപ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കി നൽകണമെന്നാണ് നോർക റൂട്സ് സി ഇ ഒ യോട് കമീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
Powered by Info News For You

Keywords: Kasaragod, Kerala, News, Job, State, Government, Norka-roots, Examination, Kozhikode, Human Rights Commission orders Rs 2,500 compensation for job seeker.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment