ഹെഡ്ഫോണിനെ ചൊല്ലി നടന്ന തര്‍ക്കത്തിനിടയില്‍ മുറപ്പെണ്ണിനെ കൊലപ്പെടുത്തി; 24കാരന്‍ അറസ്റ്റില്‍


അകോല: (www.kvartha.com 18.07.2021) തര്‍ക്കത്തിനിടയില്‍ മുറപ്പെണ്ണിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഇരുപത്തിനാലുകാരനായ യുവാവാണ് ബന്ധുവായ യുവതിയെ കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം. ഹെഡ്ഫോണിനെ ചൊല്ലിയാണ് തര്‍ക്കം നടന്നത്. 

അകോലയിലെ ഗോരാക്ഷന്‍ റോഡിലെ മാധവ് നഗര്‍ നിവാസികളായ റിഷികേഷ് യാദവ്, ബന്ധു നേഹ എന്നിവര്‍ തമ്മിലാണ് ഹെഡ്ഫോണിന്റെ പേരില്‍ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് റിഷികേശ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് നേഹയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

News, National, India, Maharashtra, Crime, Killed, Arrested, Accused, Police, Death, Hospital, Man Kills Girl After Arguing Over Headphones In Maharashtra: Officials


ഗുരുതരമായി പരിക്കേറ്റ നേഹയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പിന്നാലെ റിഷികേശിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഹെഡ്ഫോണിനെ ചൊല്ലിയാണ് തര്‍ക്കം നടന്നതെന്ന് അനുമാനിക്കുന്നതെന്നും എന്നാല്‍ കൊല നടത്താന്‍ മറ്റെന്തെങ്കിലും കാരണമുണ്ടായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുവെന്ന പിടിഐ റിപോര്‍ട് ചെയ്തു.

Keywords: News, National, India, Maharashtra, Crime, Killed, Arrested, Accused, Police, Death, Hospital, Man Kills Girl After Arguing Over Headphones In Maharashtra: Officials

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?