ഖത്വറില്‍ കോവിഡ് നിയമ ലംഘനം; 219 പേര്‍ക്കെതിരെ നടപടിയെടുത്ത് അധികൃതര്‍

ദോഹ: (www.kasargodvartha.com 06.07.2021) ഖത്വറല്‍ കോവിഡ് നിയമം ലംഘിച്ചതിന് 219 പേര്‍ക്കെതിരെ നടപടിയെടുത്ത് ആഭ്യന്തര മന്ത്രാലയം അധികൃതര്‍. കഴിഞ്ഞ ദിവസം 219 പേരില്‍ 202 പേര്‍ക്കെതിരെയും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിനാണ് നടപടി. സുരക്ഷിതമായ സമൂഹിക അകലം പാലിക്കാത്തതിന് കഴിഞ്ഞ ദിവസം 14 പേര്‍ നടപടി നേരിട്ടു. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലികേഷന്‍ ഇല്ലാത്തതിന് മൂന്നുപേരും പിടിയിലായി. 

പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. ഇതുവരെ ഇത്തരത്തില്‍ ആയിരക്കണക്കിന് പേര്‍ക്കെതിരെ നിയമലംഘനങ്ങള്‍ക്ക് നടപടി സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്. രാജ്യത്ത് നിയമലംഘകരെ പിടികൂടാന്‍ ശക്തമായ പരിശോധനയാണ് മന്ത്രാലയം നടത്തിവരുന്നത്. 

Doha, News, Gulf, World, Top-Headlines, COVID-19, Health, Mask, Over 200 booked for Covid-19 precautionary measure violations

Keywords: Doha, News, Gulf, World, Top-Headlines, COVID-19, Health, Mask, Over 200 booked for Covid-19 precautionary measure violations



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?