ഓണത്തിന് എല്ലാവര്‍ക്കും സ്പെഷല്‍ കിറ്റ്, റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ; രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ഹര്‍ശാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം

തിരുവനന്തപുരം: (www.kvartha.com 08.07.2021) ഓണത്തിന് സ്പെഷല്‍ കിറ്റ് നല്‍കാന്‍ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യ കിറ്റ് നല്‍കും. മാത്രമല്ല, റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Special kit for everyone for Onam; Insurance of Rs 7.5 lakh for ration traders, Thiruvananthapuram, News, Cabinet, Politics, Meeting, Compensation, Kerala

തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരന്‍ ഹര്‍ശാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം നല്‍കാനും സര്‍കാര്‍ തീരുമാനിച്ചു. ഇതില്‍ 10 ലക്ഷം രൂപ വീടു നിര്‍മാണത്തിനായി നല്‍കും.

കുടുംബത്തിന്റെ ആശ്രിതയ്ക്ക് സര്‍കാര്‍ ജോലി നല്‍കും. കുട്ടിക്ക് 18 വയസുവരെ വിദ്യാഭ്യാസചെലവ് സര്‍കാര്‍ ഏറ്റെടുക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ മാസം 21 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ബജറ്റ് വകുപ്പ് തിരിച്ച് പാസാക്കലാണ് നിയമസഭ സമ്മേളനത്തിന്റെ പ്രധാന അജന്‍ഡ. അതേസമയം സസ്പെന്‍ഷന്‍ കാലാവധി അവസാനിക്കുന്ന എം ശിവശങ്കറെ സര്‍വീസില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുത്തില്ല.

Keywords: Special kit for everyone for Onam; Insurance of Rs 7.5 lakh for ration traders, Thiruvananthapuram, News, Cabinet, Politics, Meeting, Compensation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?