20കാരിയായ യുവതിയെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

ബംഗളൂരു: (www.kvartha.com 05.07.2021) 20കാരിയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. 25കാരനായ അജിത്തും സാനിയയും രണ്ട് വര്‍ഷം മുമ്പാണ് വിവാഹിതരായത്. ബിടിഎം ലേഔട് സ്‌റ്റേജ് രണ്ടില്‍ താമസിച്ചു വരുകയായിരുന്നു ഇരുവരും. ജൂണ്‍ 28ന് ഇരുവരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ വഴക്കുണ്ടായിരുന്നതായി ദ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്തു. 

ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധം ഉള്ളതായി അജിത്ത് സംശയിച്ചിരുന്നു. വഴക്കിനിടെ സാനിയയുടെ കഴുത്തിനും കാലിലും പുറത്തും പ്ലൈവുഡ് ഉപയോഗിച്ച് അജിത്ത് അടിച്ചു. ഒരു ദിവസത്തിന് ശേഷമാണ് അജിത് സാനിയയയെ ആശുപത്രിയിലാക്കിയത്. അപസ്മാരം വന്ന് വീഴുകയായിരുന്നുവെന്നാണ് ആശുപത്രിക്കാരോടും പറഞ്ഞത്. 

News, National, Crime, Arrest, Arrested, Wife, Husband, Injured, Hospital, Police, Bengaluru man kills 20-year-old woman

പരിക്കേറ്റ സാനിയ മരിച്ചതോടെ ആശുപത്രി അധികൃതര്‍ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഭാര്യ അപസ്മാരം മൂലം മരിച്ചതാണെന്ന് ഇയാള്‍ ബന്ധുക്കളോട് കള്ളം പറയുകയായിരുന്നു. മാരകമായ പരിക്കാണ് സാനിയയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അജിത്ത് കുറ്റം സമ്മതിച്ചു.

Keywords: News, National, Crime, Arrest, Arrested, Wife, Husband, Injured, Hospital, Police, Bengaluru man kills 20-year-old woman


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?