ഭർതൃമതിയായ യുവതിയെ 20 ഓളം പേർ ചേർന്ന് പീഡിപ്പിച്ചെന്ന കേസ്; ഒരാൾ കൂടി അറസ്റ്റിൽ
ബേക്കൽ: (www.kasargodvartha.com 26.07.2021) ഉദുമയിൽ ഭർതൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി 20 ഓളം പേർ ചേർന്ന് പീഡിപ്പിച്ചെന്ന കേസിൽ ഒരാളെ കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുൽ ഗഫൂറിനെ (32) യാണ് കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി പി പ്രേമരാജന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
എന്നാൽ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് യുവതി ഹൈകോടതിയെ സമീപിച്ചു. പിന്നീട് ജില്ലയ്ക്ക് പുറത്തുള്ള ടീമിന് അന്വേഷണം കൈമാറണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആലക്കോട് സ്റ്റേഷനിലെ സിഐ കെ വിനീഷ്കുമാർ, എഎസ്ഐ കെ പ്രകാശൻ, പരിയാരം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ രതീഷ് കുന്നൂൽ, സിവിൽ പൊലീസ് ഓഫീസർ കെ ഷീന എന്നിവരടങ്ങിയ പ്രത്യേക സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്.
കാസർകോട്ടെ പൊലീസുകാരുടെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ട് പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ മുൻകൂർ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അപേക്ഷ തള്ളുകയായിരുന്നു. മറ്റു പ്രതികൾ ഗൾഫിലാണെന്നും ഇവരെ കണ്ടെത്തുന്നതിനായി ലുക്കൗട്ട് നോടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഡിവൈഎസ്പി ടി പി പ്രേമരാജൻ പറഞ്ഞു.
< !- START disable copy paste -->
Powered by Info News For You
പ്രതിയെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. 2020 സെപ്തംബറിലാണ് ഭർത്താവിന്റെ സുഹൃത്തുക്കളായ 18 പേർ ബ്ലാക്മെയിൽ ചെയ്ത് പീഡിപ്പിച്ചു എന്ന് പറഞ്ഞ് യുവതി പൊലീസിനെ സമീപിച്ചത്. 18 പേർ പ്രതിയായിരുന്ന കേസിൽ പിന്നീട് 2 പേർ കൂടി പ്രതി ചേർക്കപ്പെടുകയായിരുന്നു.
എന്നാൽ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് യുവതി ഹൈകോടതിയെ സമീപിച്ചു. പിന്നീട് ജില്ലയ്ക്ക് പുറത്തുള്ള ടീമിന് അന്വേഷണം കൈമാറണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആലക്കോട് സ്റ്റേഷനിലെ സിഐ കെ വിനീഷ്കുമാർ, എഎസ്ഐ കെ പ്രകാശൻ, പരിയാരം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ രതീഷ് കുന്നൂൽ, സിവിൽ പൊലീസ് ഓഫീസർ കെ ഷീന എന്നിവരടങ്ങിയ പ്രത്യേക സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്.
കാസർകോട്ടെ പൊലീസുകാരുടെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ട് പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ മുൻകൂർ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അപേക്ഷ തള്ളുകയായിരുന്നു. മറ്റു പ്രതികൾ ഗൾഫിലാണെന്നും ഇവരെ കണ്ടെത്തുന്നതിനായി ലുക്കൗട്ട് നോടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഡിവൈഎസ്പി ടി പി പ്രേമരാജൻ പറഞ്ഞു.
Keywords: Kasaragod, Kerala, News, Bekal, Uduma, Top-Headlines, Police, Police-station, Molestation, Kannur, Crime branch, Arrest, case, Investigation, Special-squad, Hosdurg, Court, Bail, Molestation attempt against married woman; One arrested.
Powered by Info News For You

Comments
Post a Comment