വൈദ്യുതി തൂൺ കാറിടിച്ചു തകർന്ന സംഭവം; ഉടമയിൽ നിന്നും 20000 രൂപ നഷ്ടപരിഹാരം ഈടാക്കാൻ നടപടി
കാസർകോട്: (www.kasargodvartha.com 01.08.2021) വൈദ്യുതി തൂൺ കാറിടിച്ചു തകർന്ന സംഭവത്തിൽ കാറിന്റെ ഉടമയിൽ നിന്ന് 20000 രൂപ നഷ്ടപരിഹാരം ഈടാക്കാൻ നടപടി. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് മധൂർ -കാസർകോട് റൂടിൽ മീപ്പുഗുരിയിലെ വൈദ്യുതി തൂൺ കാറിടിച്ചു നെടുകെ പിളർന്നത്.
തൂൺ ഇടിച്ചു കടന്നു കളഞ്ഞ കാർ സിസിടിവി ക്യാമറ ദൃശ്യം പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്താനായത്.
വൈദ്യുതി തൂൺ തകർന്നതിനാൽ 16 ഫീഡറുകളിലെ വൈദ്യുതി ബന്ധമാണ് മുറിഞ്ഞത്. അരമണിക്കൂറിന് ശേഷം 4 ഫീഡറുകളിലൊഴികെയുള്ളവയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. 4 ട്രാൻസ്ഫോമറുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ഈ ലൈനിലേക്കുള്ള വൈദ്യുതി.
തൂൺ മാറ്റി സ്ഥാപിച്ച് ലൈനുകൾ വലിച്ചു കെട്ടി വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് വൈദ്യുതി പൂർണമായും പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്. തൂണിന്റെയും കമ്പിയുടെയും വിലയും തൊഴിലാളികൾക്ക് നൽകിയ കൂലിയും അടക്കമുള്ള തുകയാണ് നഷ്ടപരിഹാരമായി കാർ ഉടമയോട് നൽകാൻ നിർദേശിച്ചത്.
Powered by Info News For You

Keywords: Kasaragod, Kerala, News, Accident, Car, Electric post, Madhur, Action to recover Rs 20,000 from owner of the car whose power pole was damaged.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment