മദ്രാസ് ഐഐടിയിലെ ഹോകി സ്റ്റേഡിയത്തിനടുത്ത് പാതി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; 20 വയസ് പ്രായം തോന്നിക്കുന്ന യുവാവാണെന്ന് പൊലീസ്, മലയാളിയുടേതെന്ന് സൂചന
ചെന്നൈ: (www.kvartha.com 02.07.2021) മദ്രാസ് ഐ ഐ ടിയിലെ ഹോകി സ്റ്റേഡിയത്തിനടുത്ത് പാതി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ഇലക്ട്രികല്‍ വകുപ്പിലെ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ആയ മലയാളി ഉണ്ണികൃഷ്ണന്‍ നായരുടേതാണ് മൃതദേഹമെന്നാണ് സൂചന. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന്റെ മുഖവും ശരീരത്തിലെ ചില ഭാഗങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ്. രാത്രി തന്നെ റോയപേട്ട സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന് അടുത്തുനിന്ന് സംശയാസ്പദമായ വസ്തുക്കള്‍ ഒന്നും ലഭിച്ചിട്ടില്ല. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
കണ്ടെത്തിയ മൃതദേഹത്തിന് 20 വയസ് പ്രായം തോന്നിക്കുന്നതാണെന്നും ഐ ഐ ടിയിലെ ഗവേഷണ വിദ്യാര്‍ഥിയായ യുവാവ് ആണെന്നും മാത്രമാണ് പൊലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Powered by Info News For You

Comments
Post a Comment